ആദിപുരുഷിലെ സീതയായ കൃതിക്കെതിരെ 'പഴയ സീത' ദീപിക ചിഖ്ലിയ

By Web Team  |  First Published Jun 10, 2023, 4:30 PM IST

തിരുപ്പതി ശ്രീ വെങ്കടേശ്വര യൂണിവേഴ്‌സിറ്റി സ്റ്റേഡിയം താരകരാമ പവലിയനില്‍ വച്ചായിരുന്നു പ്രീ റിലീസ് നടന്നത്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വച്ച് സംവിധായകന്‍ ഓം റൗട്ട് നടി കൃതി സനോണിനെ ചുംബിച്ചിരുന്നു.


ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ആദിപുരുഷ്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രഭാസ് ആണ് നായകനായി എത്തുന്നത്. ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധപിടിച്ചു പറ്റിയ പ്രഭാസിന്റെ പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് ആദിപുരുഷ്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടെ ഉണ്ടായൊരു സംഭവമാണ് ഒരു വിഭാ​ഗത്തെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്. 

തിരുപ്പതി ശ്രീ വെങ്കടേശ്വര യൂണിവേഴ്‌സിറ്റി സ്റ്റേഡിയം താരകരാമ പവലിയനില്‍ വച്ചായിരുന്നു പ്രീ റിലീസ് നടന്നത്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വച്ച് സംവിധായകന്‍ ഓം റൗട്ട് നടി കൃതി സനോണിനെ ചുംബിച്ചിരുന്നു. ചടങ്ങിന് ശേഷം യാത്ര പറയുമ്പോഴാണ് ഓം റൗട്ട് കൃതിയെ ആലിംഗനം ചെയ്ത് ചുംബിച്ചത്. ഇത് ഒരുവിഭാ​ഗത്തെ ചൊടിപ്പിക്കുക ആയിരുന്നു. 

Latest Videos

സംഭവത്തിൽ ബി​ജെപി നേതാവ് രമേഷ് നായിഡു നഗോത്തു രം​ഗത്തെത്തി. പരിപാവനമായ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന് മുന്നില്‍, പൊതുസദസിൽ ഇങ്ങനെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് അം​ഗീകരിക്കാൻ സാധിക്കില്ലെന്ന് നായിഡു ട്വീറ്റ് ചെയ്തു. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തിരുന്നു. ഇതോടെ നായിഡു ട്വീറ്റ്  നീക്കം ചെയ്തു. എന്നാല്‍ പലരും ഇതിന്‍റെ പേരില്‍ സംവിധായകനെയും നടിയെയും വിമര്‍ശിച്ച് രംഗത്ത് എത്തി.

ഇപ്പോള്‍ ഇതാ പഴയ രാമായണം സീരിയലിലെ സീതയായ ദീപിക ചിഖ്ലിയ സംഭവത്തില്‍ നടി  കൃതി സനോണിനെയും സംവിധായകനെയും വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.  കൃതി സനോണിന്റെയും ഓം റൗട്ടിന്റെയും പ്രവര്‍ത്തിയെ ദീപിക ചിഖ്ലിയ  വിമർശിച്ചു. ഇന്നത്തെ നടന്മാർക്ക് ഒരു കഥാപാത്രമായി ജീവിക്കാനോ അതിന്റെ വികാരങ്ങൾ മനസ്സിലാക്കാനോ കഴിയുന്നില്ലെന്നാണ് ദീപിക പറയുന്നത്. 

രാമായണം ഇപ്പോഴത്തെ തലമുറയ്ക്ക് മറ്റൊരു സിനിമ മാത്രമാണെന്നും ദീപിക പറയുന്നു. ഇപ്പോള്‍ വിവാദമായ സംഭവം ചെറിയ കാര്യമായി അവര്‍ കരുതിയേക്കാം. താരങ്ങള്‍ ആത്മാവിൽ താന്‍ ചെയ്യുന്ന കഥാപാത്രത്തെ അനുഭവിച്ചറിയുന്നത് അപൂർവമാണെന്ന് ദീപിക ചിഖ്ലിയ പറയുന്നു. കൃതി സനോൻ ന്യൂജനറേഷന്‍ അഭിനേത്രിയാണ് നിങ്ങളുടെ സോഷ്യൽ സർക്കിളിലുള്ളവരെ കെട്ടിപ്പിടിക്കുകയോ ചുംബിക്കുകയോ ചെയ്യുന്നത് സാധാരണമാണെന്നും അവർ പറഞ്ഞു. 

എന്നാല്‍ കൃതി സനോൺ തന്നെ സീതാദേവിയായി കണ്ടിട്ടുണ്ടാകില്ലെന്നാണ് ദീപിക ചിഖ്ലിയ സൂചിപ്പിക്കുന്നു. അത് വികാരത്തിന്‍റെ കാര്യമാണെന്ന് ദീപിക പറഞ്ഞു. മാ സീത എന്ന കഥാപാത്രമായി അത് അവതരിപ്പിച്ച കാലത്ത് ഞാന്‍ ജീവിച്ചതാണ് അത് എനിക്കൊരു കഥാപാത്രം മാത്രം ആയിരുന്നില്ല. ഒരു സിനിമ പൂർത്തിയാകുമ്പോൾ അഭിനേതാക്കൾ ഒരു വേഷത്തിൽ നിന്ന് മറ്റൊന്നിലേക്ക് എളുപ്പത്തിൽ മാറുന്നു. ഒരു സിനിമ കഴിഞ്ഞാൽ ഇത്തരം വികാരങ്ങൾക്ക് കാര്യമില്ലെന്നാണ് ഇപ്പോഴത്തെ തലമുറ കരുതുന്നത് -  ദീപിക ചിഖ്ലിയ പറയുന്നു. 

'ആദിപുരുഷി'ന്‍റെ 10,000 ടിക്കറ്റുകള്‍ ഒരുമിച്ച് എടുക്കാന്‍ രണ്‍ബീര്‍ കപൂര്‍; കാരണം ഇതാണ്

ആദിപുരുഷ് ട്രെയിലര്‍ ലോഞ്ചിന് മുടക്കിയ തുക നായികയ്ക്ക് നല്‍കിയ പ്രതിഫലത്തോളം.!

click me!