ആദിക്കിനെക്കാള്‍ പ്രായ കൂടുതലുള്ള ഐശ്വര്യ; ആദികും പ്രഭുവിന്‍റെ മകളും തമ്മിലുള്ള വിവാഹത്തിന്‍റെ അണിയറക്കഥകള്‍

By Web Team  |  First Published Dec 19, 2023, 2:24 PM IST

2015 മുതല്‍ പരിചയക്കാരാണ് ആദിക്കും ഐശ്വര്യയും. ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹം ബന്ധുവായ കുനാലുമായി 2009 ല്‍ കഴിഞ്ഞു. 


ചെന്നൈ: വിശാല്‍ നായകനായ മാര്‍ക്ക് ആന്റണിയുടെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ച വ്യക്തിയാണ് ആദിക് രവിചന്ദ്രൻ. സംവിധായകൻ ആദിക് രവചന്ദ്രന്റെ പ്രണയം ഒടുവില്‍ വിവാഹത്തില്‍ എത്തിയിരിക്കുകയാണ്. മലയാളികളുടെയും പ്രിയപ്പെട്ട പ്രഭുവിന്റെ മകള്‍ ഐശ്വര്യയാണ് ആദിക് രവിചന്ദ്രന്റെ വധു. വീട്ടുകാരുടെ സാന്നിധ്യത്തിലാണ് ആദികും ഐശ്വര്യയും  ചെന്നൈയില്‍ വച്ച് കഴിഞ്ഞ ഡിസംബര്‍ 15നാണ് വിവാഹിതരായത്.

2015 മുതല്‍ പരിചയക്കാരാണ് ആദിക്കും ഐശ്വര്യയും. ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹം ബന്ധുവായ കുനാലുമായി 2009 ല്‍ കഴിഞ്ഞു. യുഎസില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായിരുന്നു കുനാല്‍. ഐശ്വര്യയും യുഎസിലേക്ക് ഭര്‍ത്താവിനൊപ്പം പോയതാണ്. എന്നാല്‍ അധികം വൈകാതെ ഇരുവരും പിരിഞ്ഞു. ഇതോടെ ചെന്നൈയില്‍ പിതാവ് പ്രഭുവിനും അമ്മയ്ക്കും ഒപ്പമാണ് ഐശ്വര്യ താമസം.

Latest Videos

ചെന്നൈയില്‍ ഒരു ബേക്കറി നടത്തുന്നുണ്ട് ഐശ്വര്യ. ചെന്നൈയിലെ അറിയപ്പെടുന്ന ബേക്കിംഗ് വര്‍ക്ക് ഷോപ്പുകളും ഐശ്വര്യ നടത്തുന്നു. 2015 മുതല്‍ ആദിക് രവിചന്ദ്രനും, ഐശ്വര്യയും പ്രണയത്തിലാണ്. ആദിക്കിനെക്കാള്‍ മൂന്ന് വയസ് മൂത്തയാളാണ് ഐശ്വര. ഒരു വലിയ ഹിറ്റ് ചിത്രം ചെയ്ത ശേഷം മാത്രം വിവാഹം എന്നാണ് ആദിക് എടുത്തിരുന്ന തീരുമാനം. അങ്ങനെ മാര്‍ക്ക് ആന്‍റണി വന്‍ ഹിറ്റായതോടെ  ആദിക് വിവാഹത്തിന് ഒരുങ്ങി. ഐശ്വര്യയ്ക്കും താല്‍പ്പര്യമായിരുന്നു.

അതേ സമയം ഈ വിവാഹം ഇത്ര വലുതായി നടത്താന്‍ ആദിക് ഏറെ കഷ്ടപ്പെട്ടുവെന്നാണ് തമിഴ് സിനിമ ജേര്‍ണലിസ്റ്റ് ചെയ്യാര്‍ ബാലു പറയുന്നത്. മകളുടെ രണ്ടാം വിവാഹം ആയതിനാല്‍ ലളിതമായി വിവാഹം നടത്താം എന്നായിരുന്നു നടന്‍ പ്രഭുവിന്‍റെ മനസില്‍ പണ്ട് സംഭവിച്ച കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാകാതിരിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആദിക് അത് സമ്മതിച്ചില്ല.

ഇതോടെ തമിഴ് സിനിമ രംഗത്തെ പ്രമുഖരെ എല്ലാം പങ്കെടുപ്പിച്ച് വലിയ തോതില്‍ ചടങ്ങുകള്‍ നടത്തിയത്. രജനികാന്ത് അടക്കം പ്രമുഖ തമിഴ് സിനിമ താരങ്ങള്‍ എല്ലാം വിവാഹത്തിന് എത്തിയിരുന്നു. അതേ സമയം 500 കോടി വിലമതിക്കുന്ന സ്വത്തുക്കളുടെ ഉടമയാണ് ഐശ്വര്യ പ്രഭു എന്നാണ്  ചെയ്യാര്‍ ബാലു പറയുന്നത്. 

അതേ സമയം ആദിക് സംവിധാനം ചെയ്ത മാര്‍ക്ക് ആന്റണി വിശാലിന്റെ 100 കോടി ചിത്രമാകുകയും ചെയ്‍തിനാല്‍ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. നടൻ വിശാലിനെ വമ്പൻ തിരിച്ചുവരവ് ചിത്രമായി മാറിയിരുന്നു മാര്‍ക്ക് ആന്റണി. മാര്‍ക്ക് ആന്റണി ടൈം ട്രാവല്‍ ചിത്രമായിട്ടായിരുന്നു എത്തിയിരുന്നത്. സംവിധായകൻ ആദിക് രവിചന്ദ്രന്റെ ആഖ്യാനം ചിത്രത്തിന്റെ വലിയൊരു ആകര്‍ഷക ഘടകമായി മാറിയിരുന്നു.

'കരിപ്പൊടി' യൂണിവേഴ്സ് സംവിധായകന്‍ എന്ന ട്രോളിന് സലാര്‍ സംവിധായകന്‍റെ മറുപടി ഇതാണ്.!

'സ്വര്‍ഗ്ഗം കിട്ടില്ല' എന്ന കമന്റുകള്‍; ചുട്ട മറുപടി നല്‍കി മഹീന.!

click me!