'അവസരത്തിനായി കിടക്ക പങ്കിടുന്ന നടിമാർ' ; പ്രമുഖ സംവിധായകന്റെ പ്രസംഗത്തെ ചൊല്ലി വിവാദം

By Web Team  |  First Published May 27, 2022, 9:52 AM IST

തെലുങ്ക് സിനിമയിൽ  മുൻനിരയിലെത്താൻ കിടക്ക പങ്കിടാൻ പോലും ഒരുപാട് തെലുങ്ക് നടിമാർ തയ്യാറാണെന്ന വിവാദ പരാമര്‍ശമാണ് നടത്തിയത്. 


ഹൈദരാബാദ്: തെലുങ്ക് സിനിമ സംവിധായകന്‍ ഗീത കൃഷ്ണയുടെ (Geetha Krishna) പ്രസ്താവന വന്‍ വിവാദമാകുന്നു. തെലുങ്ക് സിനിമാ മേഖലയില്‍ (Tollywood) പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം സംവിധായകൻ, നിർമ്മാതാവ്, സംഗീതസംവിധായകൻ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ സാന്നിധ്യം അറിയിച്ചയാളാണ്. 

അടുത്തിടെ ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് അഭിമുഖം നൽകിയ  ഗീത കൃഷ്ണ തെലുങ്ക് സിനിമയിൽ  മുൻനിരയിലെത്താൻ കിടക്ക പങ്കിടാൻ പോലും ഒരുപാട് തെലുങ്ക് നടിമാർ തയ്യാറാണെന്ന വിവാദ പരാമര്‍ശമാണ് നടത്തിയത്. 

Latest Videos

undefined

ഇരയുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ല : വിജയ് ബാബുവിനെതിരെ ദുർ​ഗ കൃഷ്ണ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടിമാർ ഇങ്ങനെ കിടക്ക പങ്കിടുന്നതിനെ കുറിച്ച് സിനിമ മേഖലയില്‍ വിവാദങ്ങള്‍ ഉയരുന്നുണ്ട്. ശ്രീറെഡ്ഡിയെപ്പോലുള്ള നടിമാർ ഇതിനെതിരെ രംഗത്ത് എത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സിനിമയിൽ തങ്ങൾക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് പല നടിമാരും പറയുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ തെലുങ്ക് സിനിമ മേഖലയില്‍ വർഷങ്ങളായി നടക്കുന്നതാണെന്നാണ്  ഗീത കൃഷ്ണ പറയുന്നത്.

ഗീതാ കൃഷ്ണയുടെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വിഷയം ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ചിലർ അദ്ദേഹത്തിന്റെ പ്രസംഗത്തെ എതിർത്തു. 30 വർഷത്തിലേറെയായി തെലുങ്ക് സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ഒരു സംവിധായകൻ പറഞ്ഞത് സോഷ്യൽ മീഡിയയിൽ ചൂടേറിയ ചര്‍ച്ചയും വിവാദവുമായിരിക്കുകയാണ്.

'അയാള്‍ ഈ തരക്കാരനാണെന്ന് അറിയാമെങ്കില്‍ വീണ്ടും എന്തിനവിടെ പോയി'? വിജയ് ബാബു കേസില്‍ മല്ലിക സുകുമാരന്‍

1987 ല്‍ സങ്കീര്‍ത്തന എന്ന നാഗാര്‍ജ്ജുന ചിത്രം സംവിധാനം ചെയ്ത് ടോളിവുഡിലേക്ക് വന്ന സീനിയര്‍ സംവിധായകനാണ് ഗീത കൃഷ്ണ. ഈ പടത്തിന് തന്നെ മികച്ച പുതുമുഖ സംവിധായകനുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ നന്ദി അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചു. തമിഴ്, തെലുങ്ക് സിനിമ രംഗത്ത് സജീവമായ സംവിധായകനായിരുന്നു ഇദ്ദേഹം. 

വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

 

കൊച്ചി: ബലാത്സംഗ കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു  (Vijay Babu) നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിദേശത്തുള്ള വിജയ് ബാബു നാട്ടിലെത്തിയിട്ട് പോരെ തുടർ നടപടികളെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കോടതി സർക്കാരിനോരാഞ്ഞിരുന്നു. നിയമത്തിന്റെ മുന്നിൽ നിന്നും ഒളിച്ചോടിയ  വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമാണെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്.

അതേസമയം വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. മുപ്പതാം തീയതി നാട്ടിലെത്തുമെന്ന് വ്യക്തമാക്കി യാത്രാരേഖകൾ സമർപ്പിച്ചതോടെയാണ് ഇന്നലെ ജസ്റ്റിസ് പി ഗോപിനാഥ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ തയ്യാറായത്. ഈ മാസം 30 നുള്ളിൽ തിരിച്ചെത്തിയില്ലെങ്കിൽ  ജാമ്യാപേക്ഷ തള്ളും എന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ, പരാതിക്കാരിയായ നടിയുമായി താൻ സൗഹൃദത്തിലായിരുന്നെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചിരിക്കുന്നത്.

ഉഭയസമ്മത പ്രകാരമായിരുന്നു ലൈം​ഗികബന്ധമെന്ന് വിജയ് ബാബു

ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത് എന്നാണ് വിജയ് ബാബു കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. നടിയുമായുളള വാട്സ് ആപ് ചാറ്റുകളുടെ പകർപ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പരാതിക്കാരിക്ക് താൻ പലപ്പോഴായി പണം നൽകിയിട്ടുണ്ടെന്നും സിനിമയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം താൻ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബുവിന്‍റെ നിലപാട്. മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നാണ്  പരാതി.

എന്നാൽ, വിജയ് ബാബു പരാതിയിലെ ആരോപണങ്ങള്‍ നിഷേധിച്ചു. 2018 മുതൽ പരാതിക്കാരിയെ അറിയാം. സിനിമയിൽ അവസരത്തിനുവേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നു. നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്. തൻ്റെ  ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കിൽ നടി ഏപ്രിൽ 12 എത്തിയിരുന്നു. ഇവിടെ വച്ച് ഭാര്യയുമായി സംസാരിച്ചതിന്റെ സി.സി. ടി.വി ദ്യശ്യങ്ങളുണ്ട്. പീഡനം നടന്നെന്നു പറയുന്ന തീയതിക്കു ശേഷമാണ് ഇത്. ഏപ്രിൽ 14 നു നടി  മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ വന്നിരുന്നു. പുതിയ ചിത്രത്തിലെ നായികയോട് നടി ഇവിടെ വെച്ച് ദേഷ്യപെട്ടുവെന്നും വിജയ് ബാബു കോടതിയിൽ നൽകിയ രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. ദുബായ് സർക്കാർ നൽകുന്ന ഗോൾഡൻ വിസയ്ക്കു വേണ്ടി പേപ്പറുകൾ ശരിയാക്കനാണ് ഏപ്രിൽ 24 ന് താൻ ദുബായിലെത്തിയത് എന്നും വിജയ് ബാബു പറയുന്നു.

click me!