അമ്മ മകൾ, അനിയത്തി പ്രാവ് എന്നീ സീരിയലുകളിലാണ് യമുന അവസാനം അഭിനയിച്ചത്.
സിനിമകളിലും സീരിയലുകളിലും ഒരുപോലെ സജീവമായ നടിയാണ് യമുന റാണി. വില്ലത്തിയായും സഹതാരമായും യമുന പ്രേക്ഷകർക്ക് മുന്നിലെത്തി. ഏഷ്യാനെറ്റിൽ ഒരു കാലത്ത് വലിയ പ്രേക്ഷക സ്വീകാര്യതയോടെ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ സീരിയലിലെ യമുനയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ചും സിനിമയിൽ ശ്രദ്ധിക്കപ്പെടാതെ പോയതിനെ കുറിച്ചും യമുന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
സീരിയലിൽ ശ്രദ്ധ കൊടുത്തപ്പോൾ സിനിമയിൽ ശോഭിക്കേണ്ട പതിനാല് വർഷങ്ങൾ നഷ്ടമായിയെന്നും അതുകൊണ്ട് ഇനി സിനിമ മാത്രമാണ് ലക്ഷ്യമെന്നുമാണ് യമുന അഭിമുഖത്തിൽ പറയുന്നത്. പതിനാല് വർഷമായി സിനിമ മിസ് ചെയ്യുന്നുണ്ട്. അതുകൊണ്ട് സീരിയൽ അഭിനയം നിർത്തി സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോൾ. ആൽബത്തിൽ അഭിനയിച്ചു കൊണ്ടാണ് അഭിനയത്തിലേക്ക് വന്നത്. കുട്ടിക്കാലം അരുണാചൽ പ്രദേശിലായിരുന്നുവെന്ന് യമുന പറയുന്നു.
പട്ടണത്തിൽ സുന്ദരനിൽ അഭിനയിച്ചത് വളരെ നല്ല എക്സ്പീരിയൻസ് ആയിരുന്നുവെന്നും നടി പറഞ്ഞു. കൂടുതൽ കോമ്പിനേഷൻ ഹനീഫ് ഇക്കയ്ക്ക് ഒപ്പമായിരുന്നു. ആദ്യം എനിക്ക് ടെൻഷനായിരുന്നു ഹനീഫ് ഇക്കയ്ക്കൊപ്പം കോമഡി ചെയ്യാൻ. പക്ഷെ അദ്ദേഹം സപ്പോർട്ട് ചെയ്തു. സ്പോട്ടിൽ ഇംപ്രവൈസേഷൻ ചെയ്ത് ഡയലോഗ് പറയാനും അവർ സമ്മതിച്ചു. ഞാൻ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ അന്ന് ആളുകൾ അത് നോട്ടീസ് ചെയ്തില്ലയെന്നും നടി പറയുന്നു.
പണ്ട് നിനക്ക് കുറച്ച് കൂടി നല്ല കഥാപാത്രങ്ങൾ കിട്ടണമായിരുന്നുവെന്ന് ദേവേട്ടനും പറയാറുണ്ടെന്നും ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ യമുന പറയുന്നു. അമ്മ മകൾ, അനിയത്തി പ്രാവ് എന്നീ സീരിയലുകളിലാണ് യമുന അവസാനം അഭിനയിച്ചത്. നിലവിൽ സി കേരളത്തിലെ റിയാലിറ്റി ഷോയിൽ യമുന പങ്കെടുക്കുന്നുണ്ട്.