മനോഹര ഫോട്ടോകൾ പങ്കുവച്ച് പ്രേമിന് ആശംസകൾ അറിയിച്ചിട്ടുണ്ട് സ്വാസിക.
മിനിസ്‌ക്രീന്‍ പ്രേക്ഷകരും സിനിമാ പ്രേക്ഷകരും ഒരുപോലെ ആഘോഷിച്ച വിവാഹമായിരുന്നു സ്വാസിക വിജയിയുടെയും പ്രേം ജേക്കബിന്റെയും. വിവാഹം കഴിഞ്ഞ് ഒരുപാട് നാളൊന്നും അഭിനയ ജീവിതത്തിൽ നിന്നും സ്വാസിക ബ്രേക്ക് എടുത്തിരുന്നില്ല. ഷൂട്ടിങ് തിരക്കുള്ളതിനാല്‍ പെട്ടന്ന് തന്നെ സെറ്റുകളിലേക്ക് തിരിച്ചെത്തേണ്ടി വന്നു. ഏറ്റെടുത്ത സീരിയല്‍ വര്‍ക്കുകളില്‍ പ്രേമും, ടെലിവിഷന്‍ ഷോകളിലും സിനിമകളിലുമായി സ്വാസികയും തിരക്കിലായി. എന്നിരുന്നാലും ഇരുവരും ഒന്നിച്ചുള്ള സന്തോഷ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിവാഹം കഴിഞ്ഞുള്ള പ്രേമിന്റെ ആദ്യ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് സ്വാസിക.
മനോഹര ഫോട്ടോകൾ പങ്കുവച്ച് പ്രേമിന് ആശംസകൾ അറിയിച്ചിട്ടുണ്ട് സ്വാസിക. "എൻ്റെ ഹൃദയത്തിൻ്റെ രാജാവിന്, എൻ്റെ സ്വപ്നങ്ങളുടെ മനുഷ്യന്, എൻ്റെ ജീവിതത്തിൻ്റെ പ്രണയത്തിന് ജന്മദിനാശംസകൾ", എന്നാണ് സ്വാസിക കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയത്.
undefined
'ഇതാരെങ്കിലും കേട്ട് വന്നാൽ ഉറപ്പായും ഭ്രാന്താശുപത്രിയിൽ ആക്കും'; സുഹൃത്തിനൊപ്പം സംസാരിച്ച് വരദ
ഈ വര്‍ഷം ആദ്യമാണ് സ്വാസിക വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. പ്രേം ജേക്കബിനെ പ്രപ്പോസ് ചെയ്‍തത് താൻ ആണെന്ന് അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ സ്വാസിക പറയുകയും ചെയ്തിരുന്നു. ശേഷം 24ന് ഇരുവരും വിവാഹം കഴിക്കുക ആയിരുന്നു. വൈഗ എന്ന ചിത്രത്തിലൂടെയാണ് സ്വാസിക വെള്ളിത്തിരയില്‍ എത്തുന്നത്. ശേഷം റാട്ട്, കുമാരി, ഉടയോള്‍, പത്താം വളവ്, ഇട്ടിമാണി: മെയ്‍ഡ് ഇൻ ചൈന, കാറ്റും മഴയും, സ്വര്‍ണ കടുവ, കുട്ടനാടൻ മാര്‍പാപ്പ, അറ്റ് വണ്‍സ്, ഒറീസ്സ, സ്വര്‍ണ മത്സ്യങ്ങള്‍, അയാളും ഞാനും തമ്മില്‍, ബാങ്കിംഗ് ഹവേഴ്‍സ് 10 ടു 4, പ്രഭുവിന്റെ മക്കള്‍, കണ്ടതും കാണാത്തതും, ഒരു കുട്ടനാടൻ ബ്ലോഗ്, കുദാശ, ചതുരം, മോണ്‍സ്റ്റര്‍, വാസന്തി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തിലാണ് താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..