ജൂൺ 26 ന്യൂട്യൂബർ ഖാലിദ് അൽ അമേരി തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സമാനമായ ഒരു ചിത്രം പങ്കിട്ടു. രണ്ട് കൈകൾ പരസ്പരം വച്ചിരിക്കുന്നു.
ദുബായ്: പ്രശസ്തയായ തമിഴ് നടി സുനൈനയും ദുബായിലെ പ്രശസ്ത യൂട്യൂബർ ഖാലിദ് അൽ അമേരിയുമായി വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ട്. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ രണ്ട് കൈകൾ പരസ്പരം പിടിക്കുന്ന പോസ്റ്റുകള്‍ ഇട്ടതിനെ തുടർന്നാണ് അഭ്യൂഹങ്ങള്‍ ഉയർന്നത്.
സുനൈനയുടെയും അമേരിയുടെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ പങ്കുവെച്ച ചിത്രങ്ങൾ ഓൺലൈനിൽ അതിവേഗമാണ് ചര്‍ച്ചയായത്. ഇരുവരും വിവാഹനിശ്ചയം നടത്തിയെന്നാണ് വാര്‍ത്ത വന്നത്. ജൂൺ 5 ന്, സുനൈന ഒരു ചിത്രം പങ്കുവെച്ചിരിക്കുന്നത്. അതിൽ രണ്ട് കൈകൾ പരസ്പരം പിടിച്ചിരിക്കുന്നതായി കാണാം. അടിക്കുറിപ്പായി സുനൈന ഒരു ലോക്ക് ഇമോജി ചേർത്തു. എന്നാൽ തന്‍റെ പ്രതിശ്രുത വരനെക്കുറിച്ച് നടി വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, ജൂൺ 26 ന്യൂട്യൂബർ ഖാലിദ് അൽ അമേരി തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സമാനമായ ഒരു ചിത്രം പങ്കിട്ടു. രണ്ട് കൈകൾ പരസ്പരം വച്ചിരിക്കുന്നു. ഇരുവരുടെയും വിരലില്‍ വജ്ര മോതിരവും കാണാമായിരുന്നു.
അതേ സമയം തന്‍റെ എക്സ് അക്കൗണ്ടില്‍ സുനൈന ഖാലിദ് പങ്കുവച്ച അതേ ചിത്രത്തിനൊപ്പം ഒരു പോസ്റ്റ് ഇട്ടിരുന്നുവെന്നും. എന്നാല്‍ അത് പിന്‍വലിച്ചെന്നുമാണ് വിവരം. തന്‍റെ എന്‍ഗേജ്മെന്‍റ് കഴിഞ്ഞെന്ന് അതില്‍ സുനൈന വ്യക്തമാക്കിയതായി പറയുന്നു.
പ്രശസ്ത യൂട്യൂബർ കൂടിയായ സലാമ മുഹമ്മദിനെ ഖാലിദ് അൽ അമേരി നേരത്തെ വിവാഹം കഴിച്ചിരുന്നു. ആറുമാസം മുമ്പാണ് ഇരുവരും വിവാഹമോചിതരായത്. സ്റ്റാൻഫോർഡ് ബിരുദധാരിയായ യൂട്യൂബർ ഖാലിദ് അൽ അമേരിക്ക് യുഎഇയിലെ വലിയ സോഷ്യൽ മീഡിയ ഇന്‍ഫ്യൂവന്‍സറാണ്.
മറുവശത്ത്, സുനൈന പ്രധാനമായും തമിഴ് സിനിമ രംഗത്തായിരുന്ന സജീവമായിരുന്നത്. 2008ൽ പുറത്തിറങ്ങിയ 'കാതലില്‍ വിഴുന്തേൻ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചത്. പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്ന 'ഇൻസ്‌പെക്ടർ ഋഷി' എന്ന ക്രൈം ത്രില്ലര്‍ സീരിസിലാണ് അവർ അവസാനമായി അഭിനയിച്ചത്. അതേസമയം, സുനൈനയും ഖാലിദും തങ്ങളുടെ വിവാഹ വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
"കലണ്ടർ സോംഗ്" ഇന്ത്യന്‍ 2വിലെ അടുത്ത നമ്പര്‍ എത്തി; ലോക സുന്ദരി ചുവടുവയ്ക്കുന്ന ഗംഭീര ഗാനം
അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിട; 'കതിരവന്‍' മമ്മൂട്ടി തന്നെ; അയ്യങ്കാളിയായി മമ്മൂട്ടിയെത്തും