ശ്രീകുട്ടി വീണ്ടും ഗര്‍ഭിണിയാണോ ? ഒടുവിൽ ചോദ്യങ്ങൾക്ക് മറുപടിയുമായി നടി

By Web Team  |  First Published Jun 20, 2024, 7:44 AM IST

ട്ടോഗ്രാഫ് എന്ന സീരയിലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ  ശ്രീകുട്ടി.


ട്ടോഗ്രാഫ് എന്ന സീരയിലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശ്രീകുട്ടി. അതേ സീരിയലിന്റെ അണിയറപ്രവര്‍ത്തകനുമായുള്ള ശ്രീകുട്ടിയുടെ പ്രണയവും വിവാഹവും എല്ലാം അന്ന് വലിയ വാര്‍ത്തയായിരുന്നു. പതിനെട്ടാം വയസ്സില്‍, തന്നെക്കാള്‍ ഒരുപാട് പ്രായവ്യത്യാസമുള്ള ആള്‍ക്കൊപ്പം വിവാഹിതയായതിന്റെ പേരില്‍ പല തരത്തിലുള്ള വിമര്‍ശനങ്ങളും ശ്രീകുട്ടി കേട്ടു. എന്നാല്‍ മനോജ് കുമാറിനൊപ്പം മനോഹരമായി ജീവിച്ച് ആ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി നല്‍കി.

ഇപ്പോള്‍ അഭിനയത്തിനൊപ്പം യൂട്യൂബ് വീഡിയോകളിലും വളരെ അധികം സജീവമാണ് ശ്രീകുട്ടി. തന്റെയും കുടുംബത്തിന്റെയും എല്ലാ ദിവസത്തെയും വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ശ്രീകുട്ടിയുടെ വീട്ടില്‍ നടക്കുന്ന കാര്യങ്ങളെല്ലാം താരത്തിന്റെ ഫോളോവേഴ്‌സിന് സ്വന്തം വീട്ടിലെ കാര്യങ്ങള്‍ എന്നോണം അറിയാം. ഈദ് ദിനത്തോട് അനുബന്ധിച്ച് പങ്കുവച്ച വീഡിയോയിൽ താൻ ഗർഭിണിയാണോ എന്ന കമന്റിന് മറുപടി നൽകുകയാണ് താരം.

Latest Videos

undefined

"ശ്രീകുട്ടി വീണ്ടും ഗര്‍ഭിണിയാണോ, മകള്‍ വേദയ്ക്ക് ഒരു കൂട്ട് കൂടെ വേണ്ടേ, അക്കാര്യം ചിന്തിക്കുന്നില്ലേ എന്നൊക്കെ ചോദിച്ച് നിരവധി കമന്റുകള്‍ വരുന്നുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍ ഇത്തരം ചോദ്യങ്ങള്‍ ഒരുപാട് വേദനിപ്പിക്കുന്നതാണ്. ഇത് തീര്‍ത്തും ഞങ്ങളുടെ പേഴ്‌സണല്‍ കാര്യമാണ്", എന്ന് ശ്രീകുട്ടി പറഞ്ഞു. 'എന്റെ എല്ലാ കാര്യങ്ങളും ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നുണ്ട്. അങ്ങനെയുള്ള ഞാന്‍ അത്രയും വലിയൊരു വിശേഷം വന്നാല്‍ പറയാതിരിക്കുമോ. നിലവില്‍ ഞാന്‍ ഗര്‍ഭിണിയല്ല. പിന്നെ വേദയ്‌ക്കൊരു കൂട്ട് വേണ്ടേ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. അങ്ങനെ ഒന്ന് സംഭവിച്ചു കഴിഞ്ഞാല്‍ പറയാം' എന്നാണ് ശ്രീകുട്ടിയുട മറുപടി.

ഭാര്യവീട്ടിൽ അടിച്ചുപൊളിച്ച് പ്രേം; നാട്ടു വിശേഷങ്ങളുമായി സ്വാസിക

കമന്റിന് റിപ്ലേ തരാത്തതിന് വഴക്ക് പറയുന്നവരോടും നടി പ്രതികരിച്ചു. അത്രയേറെ പ്രധാനപ്പെട്ട എന്തെങ്കിലും കമന്റ് കണ്ടാല്‍ ഞാന്‍ റിപ്ലേ നല്‍കാറുണ്ട്. എല്ലാ കമന്റുകള്‍ക്കും മറുപടി നല്‍കാന്‍ സാധിക്കില്ല. പേസ്ബുക്കിലും യൂട്യൂബിലും എല്ലാ വരുന്ന കമന്റുകള്‍ കാണുന്നുണ്ട്. അതെല്ലാം വായിച്ചു നോക്കി മറുപടി നല്‍കുക എന്ന് പറയുന്നത് അത്ര പ്രാക്ടിക്കല്‍ ആയ കാര്യമല്ല എന്ന് ശ്രീകുട്ടി വിശദീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!