ബി​ഗ് ബോസിന് പിന്നാലെ കുടുംബത്തോടൊപ്പം യാത്ര; ചിത്രങ്ങളുമായി ശരണ്യ ആനന്ദ്

By Web Team  |  First Published Jun 11, 2024, 9:07 PM IST

65 ദിവസമാണ് ശരണ്യ ബിഗ്‌ബോസിൽ പൂർത്തിയാക്കിയത്.


രണ്യ ആനന്ദ് എന്ന് പറഞ്ഞാല്‍ അറിയാത്തവര്‍ക്ക് പോലും കുടുംബവിളക്കിലെ വേദികയെന്ന് പറഞ്ഞാല്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. അത്രയ്ക്കുണ്ട് ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയിലെ പ്രതിനായികാ കഥാപാത്രത്തിന്‍റെ പവര്‍. തീര്‍ച്ചയായും ആ കഥാപാത്രത്തിന്‍റെ ജനപ്രീതി ശരണ്യയിലെ അഭിനേത്രിക്കുള്ള വലിയ അവാര്‍ഡ് ആണ്. ബിഗ് സ്ക്രീനിലും ഇതിനകം നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ശരണ്യ ഒരു മികച്ച നര്‍ത്തകിയുമാണ്. ബിഗ്ബോസ് സീസൺ 6 ലെ ശ്രദ്ധേയ മത്സരാര്‍ഥിയുമായിരുന്നു ശരണ്യ.

ഇപ്പോഴിതാ കുടുംബത്തോടൊപ്പം യാത്രകൾ ആസ്വദിക്കുകയാണ് താരം. ഭർത്താവ് മനേഷിനും ബന്ധുക്കൾക്കുമൊപ്പമാണ് താരത്തിന്റെ യാത്ര. യാത്രക്കിടയിലെ ചിത്രങ്ങളാണ് ശരണ്യ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ കണ്ട ബിഗ്‌ബോസ് ആരാധകർക്ക് എന്നാണ് ഇനി തിരിച്ച് ബിഗ്‌ബോസിൽ എത്തുന്നത് എന്ന ചോദ്യമാണ് ചോദിക്കാനുള്ളത്.

Latest Videos

undefined

65 ദിവസമാണ് ശരണ്യ ബിഗ്‌ബോസിൽ പൂർത്തിയാക്കിയത്. ഫൈനലിൽ എത്തുമെന്ന് ആരാധകർ പ്രവചിച്ച വ്യക്തി കൂടിയായിരുന്നു ശരണ്യ. ശരണ്യയ്ക്ക് ഹൗസിനുള്ളിലും പുറത്തും പോസിറ്റീവ് പ്രതികരണങ്ങളാണ് ജനങ്ങൾ നൽകിയത്. "കുടുംബവിളക്ക് കാരണം കൂടുതലായി ഫാമിലി ഓഡിയൻസായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. പക്ഷേ ഞാൻ പുറത്തിറങ്ങിയപ്പോൾ കണ്ടത് യുവജനങ്ങളുടെ ഒരു കൂട്ടമായിരുന്നു. ഇത്തവണ വേദിക എന്ന് പറയാതെ ശരണ്യയെന്ന് പറഞ്ഞ് തന്നെയാണ് പ്രശംസിച്ചത്. അത് വളരെ സന്തോഷം തരുന്ന ഒന്നായിരുന്നു. എല്ലാവരോടും എൻറെ സ്നേഹം" എന്നാണ് ബിഗ്ബോസിന് പുറതത്തിറങ്ങിയ ശേഷമുള്ള അനുഭവത്തെക്കുറിച്ച് താരം പറയുന്നത്.

ജാസ്മിനും ജിന്‍റോയും മാത്രമല്ല, കപ്പിന് മറ്റൊരാൾക്ക് കൂടി സാധ്യത; ഗബ്രി പറയുന്നു

സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും സീരിയലിലെ വേഷമാണ് ശരണ്യക്ക് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നൽകിയത്. ആകാശഗംഗ 2, മാമാങ്കം തുടങ്ങിയ സിനിമകളിലാണ് ശരണ്യ മുൻപ് അഭിനയിച്ചത്. പക്ഷെ കരിയറിൽ ഒരു വഴിത്തിരിവുണ്ടാകാൻ ശരണ്യക്ക് വേദിക ആകുന്നത് വരെ കാത്തിരിക്കേണ്ടി വന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!