അഭിനയത്തില്‍ സജീവമാണെങ്കിലും തനിക്ക് മോഡലിംഗ് ആണ് കൂടുതൽ ഇഷ്ടം എന്നാണ് സാധിക പറയുന്നത്.
കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സാധിക വേണുഗോപാല്‍. നിരവധി സിനിമകളിലും പരമ്പരകളിലും അഭിനയിച്ചിട്ടുള്ള സാധികയെ മലയാളികള്‍ അടുത്തറിയുന്നത് മിനി സ്ക്രീനിലൂടെ ആണ്. പലപ്പോഴും പ്രേക്ഷക ഇഷ്ടത്തോടൊപ്പം തന്നെ വിമർശനങ്ങളും നടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ സാധിക പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ടുകളും മറ്റും ഏറെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ സാധിക പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"എന്നും സിമ്പിളായി ഇരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. പൂർണതയില്ലായ്മയിൽ ഒരു സൗന്ദര്യമുണ്ട്. അത് ഞാൻ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ചിന്തകളും തൃപ്തിപ്പെടുത്താനല്ല ഞാനിവിടെ ഉള്ളത്. ഞാൻ ചെയ്യുന്നതെല്ലാം എന്റെ സന്തോഷത്തിന് വേണ്ടിയാണ്. അതുകൊണ്ട് ദയവായി എന്തെങ്കിലും പ്രതീക്ഷിച്ച് എന്റെ പ്രൊഫൈലിലേക്ക് ആരും വരരുത്. ഏത് സമയത്തും എന്നെ അൺഫോളോ ചെയ്യാൻ നിങ്ങൾക്ക് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്", എന്നാണ് സാധിക കുറിക്കുന്നത്.
ഞാനൊരു സോഷ്യല്‍ മീഡിയ മാനിയാക്ക് അല്ല. ലൈക്കുകളുടെ എണ്ണം, കമന്റുകളും, ഫോളോവേഴ്‌സിന്റെ എണ്ണവും ഒന്നും എന്നെ ആവേശം കൊള്ളിക്കാറില്ല. അത് മനസിലാക്കി പെരുമാറുക. അല്ലെങ്കില്‍ അനാവശ്യ കമന്റുകളും ഫോളേവേഴ്‌സിനേയും എന്റെ അക്കൗണ്ടില്‍ നിന്നും റിമൂവ് ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതയാകുമെന്നും സാധിക പറയുന്നു.
ഞാന്‍ നിങ്ങളുടെ കമന്റുകളോടും ലൈക്കുകളോടും മെസേജുകളോടും നന്ദി പറയാറുണ്ട്. അതിനര്‍ത്ഥം ഞാനത് ആസ്വദിക്കുന്നു എന്നല്ല. നിങ്ങള്‍ എനിക്ക് വേണ്ടി മാറ്റിവച്ച സമയവും അധ്വാനവും മാനിക്കാനുള്ള എന്റെ വഴിയാണത്. ലൈക്ക് ചെയ്യുന്നതിന് മുമ്പ് എല്ലാ കമന്റും വായിച്ച് നോക്കാനുള്ള സമയം എനിക്കില്ല. റീപോസ്റ്റ് ചെയ്യും മുമ്പ് നിങ്ങളുടെ പ്രൊഫൈല്‍ നോക്കാനുമില്ലെന്നും സാധിക പറയുന്നു.അതിനാല്‍ അഡള്‍ട്ട് പ്രൊഫൈലുകളോടും ഫ്‌ളാറ്ററിഗ് കമന്റുകളോടും എനിക്ക് താല്‍പര്യമുണ്ട് എന്നൊരു ഇമേജ് ക്രിയേറ്റ് ചെയ്യേണ്ടതില്ല. അത് മനസിലാക്കി മാന്യത കാണിക്കണം. നിങ്ങള്‍ എന്തെങ്കിലും അനാവശ്യമായി കണ്ടാല്‍ എന്നെ അറിയിക്കാം. ഞാന്‍ വേണ്ടത് ചെയ്‌തോളാം എന്നും സാധിക പറയുന്നു.
ബഹുമാനം നല്‍കുക, ബഹുമാനം നേടുക. നല്ലൊരു ദിവസം ആശംസിക്കുന്നുവെന്ന് പറഞ്ഞാണ് സാധിക കുറിപ്പ് അവസാനിപ്പിക്കുന്നത്. അഭിനയത്തില്‍ സജീവമാണെങ്കിലും തനിക്ക് മോഡലിംഗ് ആണ് കൂടുതൽ ഇഷ്ടം എന്നാണ് സാധിക പറയുന്നത്. അഭിനയത്തിന് പുറമെ അവതാരകയായും സാധിക കയ്യടി നേടിയിട്ടുണ്ട്.
'റോഷാക്കി'ൽ ബിന്ദുവിന് സംസ്ഥാന അവാര്‍ഡ് പ്രതീക്ഷിച്ചു: തുറന്നുപറഞ്ഞ് സായ് കുമാര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..