'എന്‍റെ സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ട പോലെ': ലൈവില്‍ കരഞ്ഞ് നടി സദ; ആശ്വസിപ്പിച്ച് ആരാധകര്‍

By Web Team  |  First Published May 6, 2023, 9:19 PM IST

എര്‍ത്ത് ലിങ്ക്സ് എന്ന ഒരു കഫേ സദ നടത്തിവരുന്നുണ്ട്. 2019 ഏപ്രില്‍ മാസത്തിലാണ് ഇത് ആരംഭിച്ചത്. വീഗനിസത്തിന്‍റെ പ്രചാരകയായ സദ അത് പ്രോത്സാഹിപ്പിക്കാന്‍ കൂടിയാണ് കഫേ തുടങ്ങിയത്. 


ചെന്നൈ: തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നടിയാണ് സദ. അന്ന്യന്‍ എന്ന ചിത്രത്തിലെ നായികയെ മലയാളികളും അങ്ങനെ വേഗം മറക്കില്ല. അന്ന്യന് ശേഷം വലിയ കരിയര്‍ ബ്രേക്ക് ത്രൂ ഒന്നും സദയെ തേടിവന്നില്ലെങ്കിലും സ്ക്രീനിലും മിനിസ്ക്രീനിലും നടി സജീവമാണ്. അടുത്തിടെ ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്ന് നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്‍റെ ബിസിനസ് സംരംഭത്തിന് വന്ന പ്രശ്നമാണ് നടി ലൈവില്‍ വിവരിച്ചത്. 

എര്‍ത്ത് ലിങ്ക്സ് എന്ന ഒരു കഫേ സദ നടത്തിവരുന്നുണ്ട്. 2019 ഏപ്രില്‍ മാസത്തിലാണ് ഇത് ആരംഭിച്ചത്. വീഗനിസത്തിന്‍റെ പ്രചാരകയായ സദ അത് പ്രോത്സാഹിപ്പിക്കാന്‍ കൂടിയാണ് കഫേ തുടങ്ങിയത്. എന്നാല്‍ മെയ് മാസം അവസാനത്തോടെ തന്‍റെ സ്വപ്നമായ കഫേ പൂട്ടുകയാണ് എന്നാണ് ലൈവില്‍ സദ പറഞ്ഞത്. 

Latest Videos

കഫേ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ ഉടമ ഏപ്രില്‍ മാസത്തില്‍ കഫേയുടെ വാര്‍ഷിക ദിനത്തിലാണ് തന്നോട് ഒഴിയാന്‍ പറഞ്ഞത്. അതിന് ഒരു മാസം തന്നു. ഇത് എന്‍റെ കുഞ്ഞാണ്, എന്‍റെ ആദ്യത്തെ ബിസിനസ് സംരംഭമാണ്. ഇത് ഇനി മതിയാക്കിയെ പറ്റൂ. ലാഭമാണോ നഷ്ടമാണോ എന്ന് നോക്കാതെയാണ് താന്‍ ഇത് നടത്തിയത് - തുടര്‍ന്ന് ലൈവില്‍ പലപ്പോഴും തന്‍റെ നിയന്ത്രണം തെറ്റി വിതുമ്പുന്നുണ്ട് സദ. 

കൊവിഡ് കാലത്തിന് മുന്‍പ് ഈ കഫേ ഉണ്ടാക്കിയ സമയം താന്‍ ദിവസം 12 മണിക്കൂര്‍വരെ ഇവിടെയിരുന്നു ജോലി ചെയ്തിട്ടുണ്ട്. വളരെ മോശം നിലയിലാണ് തനിക്ക് ഈ കെട്ടിടം ലഭിച്ചത്. എന്നാല്‍ അത് ഞാന്‍ എന്‍റെ പ്രയത്നത്തിലൂടെ മനോഹരമാക്കി. കൊവിഡ് ലോക്ക്ഡൌണ്‍ കാലത്ത് പോലും ഒരു പരാതിയും പറയാതെ ഞാന്‍ കെട്ടിട ഉടമയ്ക്ക് വാടകകൊടുത്തു.

ഈ കെട്ടിടത്തില്‍ വേറെയും സ്ഥലങ്ങളുണ്ട് അതെല്ലാം ഒഴിഞ്ഞു കിടക്കുമ്പോഴാണ് നടന്നുകൊണ്ടിരിക്കുന്ന ഒരു ബിസിനസ് നിര്‍ത്തി പോകാന്‍ പറയുന്നത്. ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഒരാഴ്ചയോളം ഞാന്‍ കരയുകയായിരുന്നു. വേറെ എവിടെയെങ്കിലും ഈ കഫേ വീണ്ടും തുറക്കാനാകുമോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. മാനസികമായും ശാരീരികമായും ഞാന്‍ തളര്‍ന്നിരിക്കുകയാണ്. തന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി പറയുന്നുണ്ട് സദ വീഡിയോയില്‍. 

നിരാശ കാമുകനായി കാർത്തിക് പ്രസാദ്; വൈറലായി വീഡിയോ 

ഇതാണ് എന്റെ പാർട്ണർ; പരിചയപ്പെടുത്തി ലച്ചു, റീഎൻട്രി വന്നാൽ ബിബിയിലേക്ക് പോകുമെന്നും താരം

tags
click me!