'എത്തന വയസായാലും മായാത്ത അഴകും സ്റ്റെലും': മലയാളിയുടെ പ്രിയപ്പെട്ട നടിയുടെ വൈറല്‍ ഫോട്ടോഷൂട്ട്.!

By Web Team  |  First Published Nov 4, 2023, 12:36 PM IST

അടുത്തിടെ താരം മിനി സ്‌ക്രീനിലേക്കും, ബിഗ് സ്‌ക്രീനിലേക്കും മികച്ച തിരിച്ചുവരവായിരുന്നു നടത്തിയത്. ശേഷം ഇന്‍സ്റ്റയിലും വളരെ സജീവമാണ് രശ്മി സോമന്‍. 


കൊച്ചി: മനോഹരമായ ഫോട്ടോഷൂട്ടുകള്‍കൊണ്ട് മലയാളിയെ അതിശയിപ്പിക്കാറുള്ള താരമാണ് രശ്മി സോമന്‍. മിനി സ്‌ക്രീനിലും, ബിഗ് സ്‌ക്രീനിലും തന്റേതായ ഇടം നേടിയെടുത്ത മുന്‍നിര നായികമാരില്‍ ഒരാള്‍. അഭിനയത്തില്‍ സജീവമായിരുന്ന സമയത്താണ് വിവാഹിതയായി താരം വിദേശത്ത് ഭര്‍ത്താവിനൊപ്പം പോകുന്നത്. ശേഷം അടുത്തിടെ താരം മിനി സ്‌ക്രീനിലേക്കും, ബിഗ് സ്‌ക്രീനിലേക്കും മികച്ച തിരിച്ചുവരവായിരുന്നു നടത്തിയത്. ശേഷം ഇന്‍സ്റ്റയിലും വളരെ സജീവമാണ് രശ്മി സോമന്‍. മമ്താ മോഹന്‍ദാസും, ഷൈന്‍ടോം ചാക്കോയും പ്രധാന വേഷങ്ങളിലെത്തിയ ലൈവ് എന്ന ചിത്രത്തിലും ഈയിടെ രശ്മി അഭിനയിച്ചിരുന്നു. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്.

ഗോള്‍ഡന്‍ ബോര്‍ഡറും, പ്രിന്റഡ് വര്‍ക്കുമുള്ള ബ്ലാക്ക് സാരിയിലാണ് മനോഹരിയായി രശ്മിയുള്ളത്. ട്രഡീഷണല്‍ കരിവളകളുടേയും, ആന്റീക് കമ്മലുകളോടേയുംകൂടെ, ബ്ലാക്ക് ഷോര്‍ട് നെക്പീസ് കൂടിയായപ്പോള്‍ ചരിത്ര സുന്ദരിയെപ്പോലെയാണ് ചിത്രത്തില്‍ രശ്മിയുള്ളത്. ഇല ഹാന്‍ഡ്പ്രിന്‍ഡ് സാരിയാണ് രശ്മി ഉടുത്തിരിക്കുന്നത്. മനോഹരിയായി രശ്മിയെ ഒരുക്കിയതാകട്ടെ ആര്‍ട്ടിസ്റ്റ് ധന്യ ഹരിദാസും, ചാവക്കാട് ബീച്ചില്‍നിന്നും ചിത്രങ്ങള്‍ പകര്‍ത്തിയത് സനീഷ് ഫോട്ടോഗ്രഫിയുമാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങളോടൊപ്പം റീല്‍ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് രശ്മിയുടെ ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും കമന്റ് ചെയ്തിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Resmi P (@reshmi_soman11)

നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് രശ്മി അഭിനയത്തിലേക്ക് മടങ്ങിയെത്തിയത് കഴിഞ്ഞ വര്‍ഷമായിരുന്നു. കഴിഞ്ഞ നാലര വര്‍ഷമായി ഭര്‍ത്താവിനൊപ്പം താരം ദുബായിലായിരുന്നു. മടങ്ങിയെത്തി രശ്മി ചെയ്ത വേഷങ്ങളെല്ലാംതന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. തിരിച്ചുവരവിലും പ്രേക്ഷകര്‍ ഇത്ര സ്‌നേഹത്തോടെ വരവേറ്റ താരം വേറെയുണ്ടോ എന്നാണ് ആരാധകര്‍ താരത്തെപ്പറ്റി ചോദിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ രശ്മിയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാംതന്നെ വൈറലാകാറുണ്ട്. കൂടാതെ ഇടയ്ക്കിടെ തന്റെ മനോഹരമായ ഫോട്ടോഷൂട്ടുകള്‍ രശ്മി പങ്കുവയ്ക്കാറുമുണ്ട്.

മലയാളത്തില്‍ ഒരു പടവും ഇതുവരെ നൂറുകോടി കളക്ഷന്‍ നേടിയിട്ടില്ലെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍

ഷാരൂഖിന്‍റെ ജന്മദിനത്തില്‍ കള്ളന്മാര്‍ അടിച്ചു മാറ്റിയത് കേട്ടാല്‍ ഞെട്ടും; ആരാധകര്‍ പൊലീസ് സ്റ്റേഷനില്‍

click me!