'ആഘോഷമാണ് പൂർണിമ', ഇത്തരത്തിലാണ് സോഷ്യൽ മീഡിയ പ്രിയതാരം പൂർണിമയുടെ വിശേഷങ്ങളെ സ്വാഗതം ചെയ്യുന്നത്. അവതാരകയായി ടെലിവിഷനിലേക്കെത്തി പിന്നീട് കുറച്ച് സിനിമകൾ ചെയ്ത്, അവയെല്ലാം മനോഹരമാക്കി, ഫാഷൻ ഡിസൈനിങ്ങും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നോട്ടുതന്നെയാണ് പൂർണിമ.
'ആഘോഷമാണ് പൂർണിമ', ഇത്തരത്തിലാണ് സോഷ്യൽ മീഡിയ പ്രിയതാരം പൂർണിമയുടെ വിശേഷങ്ങളെ സ്വാഗതം ചെയ്യുന്നത്. അവതാരകയായി ടെലിവിഷനിലേക്കെത്തി പിന്നീട് കുറച്ച് സിനിമകൾ ചെയ്ത്, അവയെല്ലാം മനോഹരമാക്കി, ഫാഷൻ ഡിസൈനിങ്ങും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നോട്ടുതന്നെയാണ് പൂർണിമ.
വലിയൊരു താരകുടുംബത്തിൽ മരുമകളായി എത്തിയിട്ടും സ്വന്തമായി വ്യക്തിത്വം നിലനിർത്തി മുന്നോട്ടുപോകുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് താരം. കൃത്യമായ സാമൂഹിക വീക്ഷണവും നിലപാടുകളും എല്ലാം പൂർണിമയെ വ്യത്യസ്തയാക്കുന്നുണ്ട്.
undefined
അത്തരത്തിൽ വ്യത്യസ്തമായ ഒരമ്മ കൂടിയാണ് പൂർണിമ. മക്കളായ പ്രാർഥനയും നക്ഷത്രയും തമ്മിലുള്ള സൌഹൃദവും ബന്ധവുമെല്ലാം പ്രേക്ഷകരെ അത്ഭുതപ്പെടുത്താറുണ്ട്. തന്നോളമല്ല, തന്നേക്കാൾ വലിയ വ്യക്തിത്വമായി വളർത്തിയെടുക്കണം നമ്മുടെ മക്കളെ.. എന്ന സർക്കാർ പരസ്യത്തിൽ പറയാൻ താൻ യോഗ്യയാണെന്ന് പലയാവർത്തി തെളിയിക്കുന്നുണ്ട് അവർ.
നിരന്തരം ഇൻസ്റ്റഗ്രാമിൽ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് താരം. തന്റെ കുടുംബവിശേഷവും കുട്ടികളുടെ വിശേഷങ്ങളുമടക്കം പലപ്പോഴും തന്റെ ആരാധകരോട് സംസാരിക്കാറുണ്ട് പൂർണിമ. അത്തരത്തിൽ പങ്കുവച്ച ഒരു കുറിപ്പും ചിത്രവുമാണ് പ്രേക്ഷകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. അമ്മയെ ലാളിക്കുന്ന നക്ഷത്രയാണ് ചിത്രങ്ങളിൽ. 'ആരാണിവിടെ അമ്മ' എന്ന അടിക്കുറിപ്പോടെയാണ് പൂർണിമ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഏറെ രസകരമായ അമ്മക്കുട്ടി നിമിഷങ്ങൾ പകർത്തിയ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
മക്കളുടെ കൂട്ടുകാർക്കൊപ്പം വെക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങളും പൂർണിമ അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു. കൂട്ടുകാർക്കും അമ്മയ്ക്കും ഒപ്പം വെക്കേഷൻ ആസ്വദിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു പ്രാർഥനയും നക്ഷത്രയും. ഈ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.