2014ല്‍ പുറത്തിറങ്ങിയ എയ്ഞ്ചല്‍ എന്ന സിനിമയിലൂടെയാണ് പാര്‍വ്വതി അരങ്ങേറുന്നത്.
മലയാളികള്‍ക്ക് ഇന്ന് സുപരിചിതയാണ് പാര്‍വ്വതി കൃഷ്ണ. ബഹുമുഖ പ്രതിഭയാണ് പാര്‍വ്വതി. അഭിനേത്രിയും ഒപ്പം മോഡലും ചാനല്‍ ഷോകളില്‍ അവതാരകയുമാണ് പാര്‍വതി ആര്‍ കൃഷ്ണ. മലയാളം സീരിയലുകളിലും ആല്‍ബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് പാര്‍വ്വതി. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
അമ്മമാനസം, ഈശ്വരന്‍ സാക്ഷി തുടങ്ങിയ പരമ്പരകളാണ് കുടുംബപ്രേക്ഷകര്‍ക്കിടയില്‍ താരത്തെ ഏറെ സ്വീകാര്യയാക്കിയത്. അതിനൊക്കെ പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ് പാര്‍വ്വതി. താരത്തിന്റെ ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പാര്‍വ്വതിയുടെ പുതിയ ഫോട്ടോഷൂട്ടും ശ്രദ്ധ നേടുകയാണ്. ക്രിസ്തുമസ് സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടിന്റെ വീഡിയോയും ചിത്രങ്ങളുമാണിവ.
ചുവന്ന നിറത്തിലുള്ള സാരിയണിഞ്ഞ് ഹോട്ട് ലുക്കിലാണ് ഫോട്ടോഷൂട്ടില്‍ പാര്‍വ്വതി എത്തിയിരിക്കുന്നത്. താരത്തിന്റെ ലുക്കിന് കയ്യടിച്ചു കൊണ്ട് നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. മൂന്ന് ദിവസത്തോളം നീണ്ട സീരീസ് ആയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.
ഇതിനിടെ പൊക്കിള്‍ കാണുന്ന തരത്തില്‍ വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടയാള്‍ക്ക് പാര്‍വ്വതി മറുപടി നല്‍കുന്നുമുണ്ട്. ''പൊക്കിളിന് താഴെയായി ധരിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ സെക്‌സി ആയേനെ'' എന്നായിരുന്നു കമന്റ്. പിന്നാലെ തന്നെ പാര്‍വ്വതി മറുപടിയുമായി എത്തുകയായിരുന്നു. ''അത് നടക്കാന്‍ പോകുന്നില്ല'' എന്നായിരുന്നു പാര്‍വ്വതിയുടെ മറുപടി.
ഒരു ആഗ്രഹവും പിന്നത്തേക്ക് മാറ്റി വെക്കരുത്; ടാറ്റൂ ചെയ്ത സന്തോഷത്തിൽ ബീന ആന്റണി
2014ല്‍ പുറത്തിറങ്ങിയ എയ്ഞ്ചല്‍ എന്ന സിനിമയിലൂടെയാണ് പാര്‍വ്വതി അരങ്ങേറുന്നത്. പിന്നീട് ഈശ്വരന്‍ സാക്ഷിയായി, അമ്മമാനസം തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ച് കയ്യടി നേടി. ഹൃദയരാഗം, കുട്ടിക്കലവറ തുടങ്ങിയ പരിപാടികളുടെ അവതാരകയുമായിരുന്നു പാര്‍വ്വതി. കിടിലം എന്ന ഷോയുടെ അവതാരകയായി കയ്യടി നേടിയ പാര്‍വ്വതിയെ തേടി പുരസ്‌കാരങ്ങളുമെത്തിയിരുന്നു. 2021ല്‍ മാലിക്കില്‍ അഭിനയിച്ചും പാര്‍വ്വതി ശ്രദ്ധ നേടിയിരുന്നു. കഠിന കഠോരമീ അണ്ഡകഡാഹം എന്ന ചിത്രത്തില്‍ നായികയായും അഭിനയിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം, ഗര്‍ര്‍ര്‍.. തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..