ഇനി 'മിന്നൽ മിനി'യുടെ വരവ്; കാറിന് മുകളിലും മരത്തിലും ചാടിക്കയറി പത്മപ്രിയ- വീഡിയോ

By Web Team  |  First Published Mar 25, 2023, 9:42 AM IST

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ‘ഒരു തെക്കന്‍ തല്ലു കേസ്’ എന്ന ചിത്രത്തിലൂടെ പത്മപ്രിയ വീണ്ടും മലയാളത്തിൽ തിരിച്ചെത്തിയിരിക്കുകയാണ്.


ലയാളികളുടെ പ്രിയ താരമാണ് പത്മപ്രിയ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി മികച്ച കഥാപാത്രങ്ങളാണ് പത്മപ്രിയ പ്രേക്ഷകർക്ക് സമ്മാനിച്ചത്. മോഹൻലാൽ ഉൾപ്പടെയുള്ള മുൻനിര നടന്മാർക്കൊപ്പം നായികയായി നടി തിളങ്ങി. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ‘ഒരു തെക്കന്‍ തല്ലു കേസ്’ എന്ന ചിത്രത്തിലൂടെ പത്മപ്രിയ വീണ്ടും മലയാളത്തിൽ തിരിച്ചെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ പത്മപ്രിയ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ നടി ഷെയർ ചെയ്ത് പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

മിന്നൽ മുരളിയിലെ പാട്ടിനൊപ്പം ആണ് പത്മപ്രിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മിന്നൽ മുരളിയെ പോലെ മിന്നൽ മിനിയായാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാറിന് മുകളിൽ കയറി നിന്നും, മരത്തിൽ കയറിയിരിക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം. “ഒരു മിന്നൽ നീലി/മിനിയുടെ സമയമാണോ?” എന്നാണ് വീഡിയോയ്ക്ക് താഴെ പത്മപ്രിയ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

Latest Videos

ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി  ശ്രീജിത്ത് എന്‍. സംവിധാനം ചെയ്ത ചിത്രമാണ് ‘ഒരു തെക്കന്‍ തല്ലു കേസ്’.  റോഷന്‍ മാത്യൂസ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. ഇ ഫോർ എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറിൽ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. ദേശീയ അവാര്‍ഡ് ലഭിച്ചതിന് ശേഷം ബിജു മേനോന്‍റേതായി റിലീസിനെത്തിയ ചിത്രം കൂടിയായിരുന്നു ഒരു തെക്കന്‍ തല്ലു കേസ്. 

അഞ്ജലി മേനോന്റെ സംവിധായത്തിൽ ഒരുങ്ങിയ ‘വണ്ടർ വുമൺ’ ആണ് പത്മപ്രിയ അവസാനമായി അഭിനയിച്ച ചിത്രം. വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നുള്ള ഗർഭിണികളുടെ കഥ പറഞ്ഞ ചിത്രം സോണി ലിവ്വിലൂടെ ഒടിടി റിലീസ് ആയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. 

വലുതെന്തോ വരാനിരിക്കുന്നു ! നിവിൻ പോളി നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു, സംവിധാനം ആര്യൻ

click me!