Nayanthara and Vignesh Shivan : കാത്തിരുന്ന കല്യാണ മേളം; വിഘ്നേഷ്- നയൻതാര വിവാഹം ജൂണിൽ

By Web Team  |  First Published May 7, 2022, 1:11 PM IST

റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ, ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുവരും വിവാഹിതരാകുന്നത്. 


തെന്നിന്ത്യൻ സിനിമയിലെ താരജോഡികളാണ് നയന്‍താരയും (Nayanthara) വിഘ്‍നേഷ് ശിവനും (Vignesh Shivan). ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പ്രിയ താരങ്ങളുടെ വിവാഹത്തിനായാണ് ഏവരും കാത്തിരിക്കുന്നത്. ഇപ്പോഴിതാ  പ്രിയ താരങ്ങളുടെ വിവാഹ​ വിശേഷമാണ് പുറത്തുവരുന്നത്. 

ജൂൺ 9ന് തിരുപ്പതിയിൽ വച്ച് വിഘ്നേഷും- നയൻതാര വിവാഹം നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തമിഴ് മാധ്യമങ്ങളിലൂടെയാണ് വാർത്ത പുറത്തുവന്നിരിക്കുന്നത്. മാലിദ്വീപിൽ വച്ച് സുഹൃത്തുക്കൾക്കായി വിവാഹ റിസപ്ഷൻ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 

Latest Videos

റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ, ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുവരും വിവാഹിതരാകുന്നത്.നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്. പിന്നിട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.

'കാതുവാക്കിലെ രണ്ടു കാതല്‍' എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'കാതുവാക്കുള രണ്ടു കാതൽ'. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാര കൺമണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ക്രിക്കറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായാണ് ശ്രീശാന്ത് തമിഴ്ചിത്രത്തിൽ അഭിനയിക്കുന്നത്.

ചിത്രത്തിന്റെ വിജയത്തിൽ നയൻതാരയെ കുറിച്ച് വിഘ്നേഷ് പറഞ്ഞത്

എൻ തങ്കമേ.. ഇപ്പോൾ കൺമണിയും.. എന്റെ ജീവിതത്തിലെ നെടും തൂണായതിന് നന്ദി! നീ എന്റെ മുതുകത്ത് നൽകുന്ന ആ തട്ട്.. നീ എപ്പോഴും എന്റെ കൂടെയുണ്ട് എന്ന വിശ്വാസമാണ് നൽകുന്നത്.ഞാൻ എല്ലായ്‌പ്പോഴും താഴ്ന്നവനും അവ്യക്തനുമായിരുന്നു! നീ വന്നപ്പോൾ മുതൽ തീരുമാനങ്ങൾ എടുക്കാൻ എനിക്ക് കഴിഞ്ഞു, ഒരു പങ്കാളിയായി എപ്പോഴും നീ എന്റെ കൂടെ ഉണ്ടായിരുന്നു.. ഇതെല്ലാം നടന്നതും ഈ സിനിമ പൂർത്തിയായതിനും കാരണം നീയാണ്. നീയാണ് ഈ സിനിമ .. നീയാണ് എന്റെ വിജയം. എന്റെ കൺമണി.

Read Also: Nayanthara And Vignesh Shivan : നെറുകയിൽ സിന്ദൂരവുമായി നയൻതാര; വിഘ്നേഷുമായുള്ള വിവാഹം കഴിഞ്ഞു?

click me!