'ഉന്നാൽ മുടിയും..'; മേക്കാത് കുത്തി നയൻതാര, ഒപ്പം ക്യൂട്ട് എക്സ്പ്രഷനുകളും, വീഡിയോ വൈറൽ

By Web Team  |  First Published Sep 25, 2024, 10:10 AM IST

ഒരു ലക്ഷം വീതമാണ് കമ്മലുകളുടെ വില എന്നാണ് റിപ്പോർട്ടുകൾ.


സിനിമാ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കാൻ ഇഷ്ടമുള്ളെരാളാണ് നയൻതാര. താരത്തിന്റെ കുട്ടികൾക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും ഞൊടിയിട കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ നയൻസിന്റെ തന്നെയൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

നയൻതാര മേക്കാത് കുത്തുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. നയൻസ് തന്നെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നതും. കാതു കുത്തുന്നതിലെ ടെൻഷനും ക്യൂട്ട് എക്സ്പ്രഷനുകളും കൊണ്ട് സമ്പന്നമാണ് വീഡിയോ. ഒപ്പം ആവേശം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഇലുമിനാറ്റി ​ഗാനവും പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മേക്കാതിൽ രണ്ടിടത്താണ് നയൻസ് കമ്മലിട്ടത്. അതും ഡയമണ്ട്. ഒരു ലക്ഷം വീതമാണ് കമ്മലുകളുടെ വില എന്നാണ് റിപ്പോർട്ടുകൾ. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. 

Yes lets say 🗣️
“Wow what a ears” Kaadhuma ✨ pic.twitter.com/sFuIiEqc3a

— Nayanthara✨ (@NayantharaU)

Latest Videos

അതേസമയം, ലവ് ഇൻഷുറൻസ് കമ്പനി എന്ന ചിത്രത്തിന്‍റെ നിര്‍മാണത്തിലാണ് നയന്‍താര. റൗഡി പിക്ചേര്‍സിന്‍റെ ബാനറില്‍ നയന്‍താരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഗ്നേഷ് ശിവനാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. ലിയോ ചിത്രത്തിന്‍റെ നിര്‍മ്മാതാവ്  എസ്എസ് ലളിത് കുമാര്‍ ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാവാണ്. 'ഡിയർ സ്റ്റുഡൻസ്' എന്ന മലയാള ചിത്രവും നയന്‍സിന്‍റേതായി പ്രഖ്യാപിച്ചിട്ടുണ്ട്. 

വരുന്നത് സ്പോർട്സ് ​ഡ്രാമയോ? മാരി സെല്‍വരാജ്- ധ്രുവ് വിക്രം ചിത്രത്തിന്റ പോസ്റ്റർ എത്തി

 'ലൗ ആക്ഷൻ ഡ്രാമ'ക്ക് ശേഷം നിവിൻ പോളി-നയൻതാര കോമ്പോ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്ക് ഉണ്ട്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. കർമ്മ മീഡിയ നെറ്റ്‌വർക്ക് എൽ എൽ പി, അൾട്രാ എന്നിവയുമായ് സഹകരിച്ച് പോളി ജൂനിയർ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. 2019 സെപ്റ്റംബർ 5നാണ് ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ 'ലൗ ആക്ഷൻ ഡ്രാമ' റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ നിവിൻ പോളി-നയൻതാര കോമ്പോക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!