നമിത ഒളിപ്പിക്കുന്ന ആ സർപ്രൈസ് എന്താകും ? കൗതുകം നിറച്ച് ഇൻസ്റ്റാ​ഗ്രാം പോസ്റ്റ് - വീഡിയോ

By Web Team  |  First Published Dec 14, 2022, 9:20 PM IST

നമിത മറച്ചുവച്ചിരിക്കുന്ന ആ സർപ്രൈസ് എന്താണ് എന്ന് അറിയാൻ ഞായറാഴ്ച വരെ കാത്തിരിക്കേണ്ടി വരും. 


ലയാള സിനിമാസ്വാദകരുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് നമിത പ്രമോദ്. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് ഒരു പിടി മികച്ച കഥാപാത്രങ്ങളെയാണ് നടി മലയാളികൾക്ക് സമ്മാനിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ നമിത തന്റെ ചെറിയ വലിയ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നമിത പങ്കുവച്ച പുതിയ ഇൻസ്റ്റാ​ഗ്രാം വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. 

താരത്തിന്റെ വിവാഹം ആണോന്ന് സുഹൃത്ത് ചോദിക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. രണ്ട് ദിവസം മുൻപ് തന്റെ അച്ഛനും അമ്മയ്ക്കും ഉള്ള ഫോട്ടോ പങ്കുവച്ച് കൂടുതൽ അപ്ഡേറ്റുകൾ ഉടൻ വരുമെന്ന് പറഞ്ഞ് നമിത ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ താൻ വിവാഹിതയാകാൻ പോകുന്നു എന്ന തരത്തിൽ വാർത്തകൾ വന്നുവെന്ന് നമിത പറയുന്നു. താൻ വിവാഹിതയാകാൻ പോകുന്നോ ഇല്ലയോ എന്ന കാര്യം ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ അറിയാനാകും എന്നാണ് നമിത വീഡിയോയിൽ പറയുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by NAMITHA PRAMOD (@nami_tha_)

വീഡിയോ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി നിരവധി പേരും രം​ഗത്തെത്തി. സിനിമയുടെ പ്രമോഷൻ ആണെന്നും അല്ലെന്നും ഇവർ പറയുന്നു. ചിലർ നല്ലൊരു കുടുംബ ജീവിതം കിട്ടട്ടെ എന്ന് പറഞ്ഞ് ആശംസകൾ അറിയിക്കുകയും ചെയ്യുന്നു. മറ്റുചിലരാകട്ടെ കല്യാണ പയ്യൻ ആരാണെന്നും ചോദിക്കുന്നുണ്ട്. എന്തായാലും നമിത മറച്ചുവച്ചിരിക്കുന്ന ആ സർപ്രൈസ് എന്താണ് എന്ന് അറിയാൻ ഞായറാഴ്ച വരെ കാത്തിരിക്കേണ്ടി വരും. 

'സീത ആകാൻ പലരെയും സമീപിച്ചു, എല്ലാവർക്കും മടിയായിരുന്നു'; ബിന്ദു പണിക്കരെ കുറിച്ച് മമ്മൂട്ടി

അതേസമയം, ഈശോ എന്ന ചിത്രമാണ് നമിതയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ഒക്ടോബർ 5ന് സോണി ലിവിലൂടെ ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ജയസൂര്യ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് നാദിർഷയാണ്. ട്രാഫിക്ക് എന്ന ചിത്രത്തിലൂടെയാണ് നമിത വെള്ളിത്തിരയിൽ എത്തുന്നത്. സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, വിക്രമാദിത്യൻ, അമർ അക്ബർ അന്തോണി തുടങ്ങിയ സിനിമകളിലും താരം വേഷമിട്ടു. 

click me!