അപകടം, കടുത്ത സാമ്പത്തിക പ്രശ്നം, കുടുംബത്തോടെ മരിക്കാൻ തീരുമാനിച്ച നിമിഷം..: മൃദുല പറയുന്നു

By Web Team  |  First Published Jan 4, 2024, 12:11 PM IST

മൃദുലയുടെ സൗഭാ​ഗ്യങ്ങളെല്ലാം സീരിയലിലായിരുന്നു.


മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് നടി മൃദുല വിജയ്. സിനിമയിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും സീരിയലുകളിലൂടെയാണ് മൃദുല ശ്രദ്ധിക്കപ്പെടുന്നത്. തിരുവനന്തപുരത്തുകാരിയായ മൃദുല 2014ലാണ് ആദ്യ സിനിമയിൽ അഭിനയിച്ചത്. അതും തമിഴില്‍. നൂറാം നാൾ എന്നായിരുന്നു സിനിമയുടെ പേര്. പിന്നീട് 2015ൽ ജെന്നിഫർ കറുപ്പയ്യ എന്നൊരു തമിഴ് സിനിമയിലും മൃദുല അഭിനയിച്ചു. 2015ൽ തന്നെയാണ് മൂന്നാമത്തെ തമിഴ് സിനിമയും സംഭവിച്ചത്.

മൃദുലയുടെ സൗഭാ​ഗ്യങ്ങളെല്ലാം സീരിയലിലായിരുന്നു. സീരിയൽ നടനും മജീഷ്യനുമെല്ലാമായ യുവ കൃഷ്ണയെയാണ് മൃദുല വിവാ​ഹം ചെയ്തത്. ഇപ്പോഴിതാ മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മൃദുല പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. സീരിയൽ അഭിനയത്തോട് തനിക്ക് ഒട്ടും താൽപര്യമില്ലായിരുന്നുവെന്നും കുടുംബത്തിന് അമിതമായ സാമ്പത്തിക ബാധ്യത വന്ന് ദുരിതത്തിലായതുകൊണ്ട് മാത്രമാണ് താൻ സീരിയലിൽ അഭിനയിച്ച് തുടങ്ങിയതെന്നും മൃദുല പറയുന്നു.

Latest Videos

'അച്ഛനും അമ്മയ്ക്കും അപകടം സംഭവിച്ചപ്പോൾ കുടുംബത്തിലെ വരുമാനം നിലച്ചു. ഞങ്ങളെ സഹായിക്കാനും ആരും ഉണ്ടായിരുന്നില്ല. വീടിന്റെ വാടക അടക്കം എല്ലാം മുടങ്ങി. സാമ്പത്തികമായി പ്രതിസന്ധിയിലായതോടെ കുടുംബത്തോടെ മരിക്കാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. ആ സമയത്താണ് ഒരു സീരിയൽ ഓഫർ എനിക്ക് വന്നത്.'

അരയിൽ തിളങ്ങുന്ന ഒട്ടിയാണം, കാലിൽ തള; കമ്മട്ടിപ്പാടം 'റോസമ്മ' മമ്മൂട്ടിയുടെ 'ഭ്രമയുഗ'ത്തില്‍

'അന്ന് വേറെ നിവർത്തിയില്ലാതെ ജീവിക്കാൻ വേണ്ടി ഞാൻ അത് സ്വീകരിച്ചു. അതോടെ നല്ല രീതിയിൽ ഫാമിലി നോക്കാനും വീട് വെക്കാനും വാഹനം വാങ്ങാനും അനിയത്തിയെ പഠിപ്പിക്കാനും വിവാ​ഹം കഴിക്കാനുമെല്ലാം സാധിച്ചു. പക്ഷെ എനിക്ക് കോളജ് ലൈഫ് ആസ്വദിക്കാൻ സാധിച്ചില്ല. ഓവറായി എക്സാജുറേറ്റ് ചെയ്താണ് സീരിയലിൽ കാണിക്കുന്നത്. അതൊന്നും എനിക്കിഷ്ടമല്ലായിരുന്നു. അതാണ് സീരിയലിൽ അഭിനയിക്കാൻ മടിച്ചത് എന്നും', മൃദുല പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!