ടൊവിനോ, കുഞ്ചാക്കോ, രമേഷ് പിഷാരടി, ഗീതു മോഹൻദാസ്, നിവിൻ പോളി, സംയുക്ത വർമ, ഭാവന തുടങ്ങി നിരവധി പേർക്ക് ഒപ്പമുള്ള ഫോട്ടോയാണ് മഞ്ജു വാര്യർ പങ്കുവച്ചിരിക്കുന്നത്.
ജീവിതത്തില്‍ സമാധാനവും സന്തോഷവും വളര്‍ത്തുന്നതില്‍ സൗഹൃദങ്ങളുടെയും സുഹൃത്തുക്കളുടെയും പങ്ക് വളരെ വലുതാണ്. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടെന്നാണ് പഴമക്കാർ പറയാറ്. ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ച അതായത് ഓഗസ്റ്റ് 6. ലോകമെമ്പാടുമുള്ളവർ ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുകയാണ്. നിരവധി പേരാണ് തന്റെ സുഹൃത്തുക്കൾക്ക് ഒപ്പമുള്ള ഫോട്ടോകളും ഫ്രണ്ട്ഷിപ്പ് കോട്ടുകളും പങ്കുവച്ച് രംഗത്തെത്തുന്നത്. ഇക്കൂട്ടത്തിൽ നടി മഞ്ജു വാര്യർ പങ്കുവച്ച ഫോട്ടോകൾ ശ്രദ്ധനേടുകയാണ്.
"നിങ്ങൾ വീണത് മറ്റാരും ശ്രദ്ധിക്കാത്തപ്പോൾ നിങ്ങളെ ഉയർത്തുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, എന്തുതന്നെയായാലും!", എന്നാണ് ഫോട്ടോകൾ പങ്കുവച്ച് മഞ്ജു വാര്യർ കുറിച്ചത്. ടൊവിനോ, കുഞ്ചാക്കോ, രമേഷ് പിഷാരടി, ഗീതു മോഹൻദാസ്, നിവിൻ പോളി, സംയുക്ത വർമ, ഭാവന തുടങ്ങി നിരവധി പേർക്ക് ഒപ്പമുള്ള ഫോട്ടോയാണ് മഞ്ജു വാര്യർ പങ്കുവച്ചിരിക്കുന്നത്.
പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. "നിങ്ങൾ എല്ലാവർക്കും വലിയ പ്രചോദനമാണ്, ചേച്ചി ഇങ്ങനെ എന്നും happy ആയിട്ട് ഇരുന്നാൽ മതി....ഞാനൊരു കട്ട fan ആണേ.... Happy friendship day manjuvechi, മഞ്ജു ചേച്ചി എന്നു എപ്പോഴും സൂപ്പറാ.. നന്നായി ഇരിക്കട്ടെ, നിങ്ങളുടെ സന്തോഷമുള്ള പുഞ്ചിരിക്കുന്ന മുഖം ഞങ്ങൾക്ക് ഒരുപാട് ശക്തിയും ഊർജവും നൽകുന്നു", എന്നിങ്ങനെ പോകുന്നു കമന്റുകൾ.
'മുലയൂട്ടൽ ആരംഭിച്ചതോടെ 15 കിലോ ഭാരം കുറഞ്ഞു, പുറത്തുപോകുമ്പോൾ ആശങ്കയാണ്'; സന ഖാൻ
ആയിഷ എന്ന ചിത്രമാണ് മഞ്ജു വാര്യരുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പ്രേത ഭവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അല്‍ ഖസ് അല്‍ ഗാഖിദ് എന്ന നാലു നില കൊട്ടാരം ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലോക്കേഷന്‍. മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..