ഗോവ ബീച്ചില്‍ നിന്നുമുള്ളതാണ് ചിത്രങ്ങള്‍.
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുരിചിതയാണ് മഞ്ജു പിള്ള. കെപിഎസി ലളിതയുടെ പിന്മുറക്കാരിയെന്നാണ് പലരും മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. ജീവിതത്തില്‍ എന്ത് തിരിച്ചടികള്‍ ഉണ്ടായാലും അതിനെ എല്ലാം അതിജീവിച്ച് സന്തോഷത്തോടെ മുന്നോട്ട് പോകുന്ന, ചിരിക്കുന്ന മഞ്ജുവിന്റെ മുഖം ആരാധകര്‍ക്ക് ഒരു പ്രചോദനമാണ്.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫോട്ടോകളുമായി എത്തിയിരിക്കുകയാണ് നടി. എന്റെ ജീവിതം പൂര്‍ണമായും ഞാന്‍ ജീവിയ്ക്കുകയാണ് എന്ന് പറഞ്ഞ് പങ്കുവച്ച ചിത്ര ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഗോവ ബീച്ചില്‍ നിന്നുമുള്ളതാണ് ചിത്രങ്ങള്‍. ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയിലൂടെ മഞ്ജു പിള്ള സ്ഥിരം പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്. അതിനൊപ്പം സിനിമിലും നല്ല വേഷങ്ങളാണ് ഇപ്പോള്‍ മഞ്ജുവിനെ തേടിയെത്തുന്നത്.
undefined
ഏത് ഗെറ്റപ്പിലും അത്ഭുതപ്പെടുന്ന അഭിനയം കാഴ്ചവയ്ക്കുന്ന മഞ്ജു പിള്ള നിരൂപക പ്രശംസകളും നേടുന്നു. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഗ്ര്‍ര്‍ര്‍ ആണ് മഞ്ജുവിന്റേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയത്.
ചിന്നു ചാന്ദ്നി-ആനന്ദ് മധുസൂദനൻ: സൂരജ് ടോമിൻ്റെ 'വിശേഷം' ജൂലൈ 19ന്
അടുത്തിടെയാണ് മഞ്ജുവും ഭര്‍ത്താവ് സുജിത്തും വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത പുറത്തുവന്നത്. ഒരു അഭിമുഖത്തിലാണ് ലൂസിഫര്‍, എമ്പുരാന്‍ തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹകനായ സുജിത്ത് വിവാഹ മോചനത്തെ കുറിച്ച് പറഞ്ഞത്. 2000ല്‍ ആയിരുന്നു മഞ്ജു പിള്ളയുടെയും സുജിത്തിന്റെയും വിവാഹം. ദയ എന്ന മകളും ഈ ബന്ധത്തിലുണ്ട്. എന്നാല്‍ 2020 മുതല്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത് എന്ന് സുജിത്ത് പറഞ്ഞു. 2024ല്‍ ആണ് നിയപരമായി വിവാഹ ബന്ധം അവസാനിപ്പിച്ചത്. വിവാഹ ബന്ധം പിരിഞ്ഞുവെങ്കിലും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരിക്കും, മഞ്ജു എന്റെ നല്ല സുഹൃത്താണ് എന്ന് പറയുന്നതാണ് ഇപ്പോള്‍ ഇഷ്ടം എന്നും സുജിത്ത് പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..