'ആടുജീവിതത്തിലെ പൃഥ്വിയെ കണ്ട് കരഞ്ഞുപോയി, വെറും അസ്ഥിമാത്രമാണ് ഉണ്ടായിരുന്നത്': മല്ലിക സുകുമാരൻ

By Web Team  |  First Published Feb 20, 2023, 10:33 AM IST

സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് ഒത്തിരി കഷ്ടപ്പെട്ടെന്ന് മല്ലിക സുകുമാരൻ പറയുന്നു.


ലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'ആടുജീവിതം'. ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ നോവലുകളിലൊന്നായ, ബെന്യാമിന്‍റെ ആടുജീവിതമാണ് ബ്ലെസ്സി അതേ പേരില്‍ സിനിമയാക്കുന്നത്. സിനിമയ്ക്ക് വേണ്ടി പൃഥ്വി നടത്തിയ മേക്കോവറുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശരീരത്തിലും രൂപത്തിലും വൻ മാറ്റമാണ് പൃഥ്വിരാജ് നടത്തിയത്. ചിത്രത്തിലെ മകന്റെ മേക്കോവർ കണ്ട് ഞെട്ടികരഞ്ഞു എന്ന് പറയുകയാണ് മല്ലിക സുകുമാരൻ. 

സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് ഒത്തിരി കഷ്ടപ്പെട്ടെന്ന് മല്ലിക സുകുമാരൻ പറയുന്നു. ബ്ലെസിയുടെ വലിയ സ്വപ്‌നമാണ് ആടുജീവതം എന്നും ആ സ്വപ്‌നം എല്ലാ അനുഗ്രഹത്തോടെയും സാക്ഷാത്കരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നെന്നും മല്ലിക പറയുന്നു. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. 

Latest Videos

undefined

മല്ലിക സുകുമാരന്റെ വാക്കുകൾ ഇങ്ങനെ

ആടുജീവിതത്തിന് വേണ്ടി ഭാരം കുറച്ച ഒരു ഫോട്ടോ കണ്ടപ്പോൾ ഞാൻ ഞെട്ടികരഞ്ഞു പോയി. എന്നെ കാണിക്കാത്ത പടം വേറെയുണ്ടെന്നാണ് അപ്പോൾ രാജു പറഞ്ഞത്. ഏതാണ്ട് പത്തുമുപ്പത് കിലോ കുറച്ചു. വെറും അസ്ഥിമാത്രമാണ് ഉണ്ടായിരുന്നത്. അതിന്റെ കൂടെ നീട്ടി വളർത്തിയ താടിയും. തീരെ അവശാനായുള്ള സ്റ്റിൽസ് ഒന്നും അവൻ എന്നെ കാണിച്ചിട്ടില്ല. അതുവരെ കണ്ടത് തന്നെ സഹിച്ചില്ല. ഇനി ഇത്രയും ഭാരം താന്‍ കുറക്കില്ലെന്ന് പൃഥ്വിരാജ് തന്നെ പറഞ്ഞിട്ടുണ്ട്. അത്രയും അവൻ കഷ്ടപ്പെട്ടു. മറ്റാരും അങ്ങനെ ചെയ്യില്ല...ബ്ലെസിയുടെ വലിയ സ്വപ്‌നമാണ് ആടുജീവതം. ആ സ്വപ്‌നം എല്ലാ അനുഗ്രഹത്തോടെയും സാക്ഷാത്കരിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. ആ സിനിമക്ക് വേണ്ടി ബ്ലെസി എത്രയോ വര്‍ഷങ്ങളായിട്ട് അധ്വാനിക്കുന്നതാണ്. അതിന് വേണ്ടി രാജുവും അറിഞ്ഞ് നിന്നു. അത്രയും വലിയൊരു ആഗ്രഹമായിരുന്നു ആടുജീവിതം. നോവൽ വായിച്ച എല്ലാവർക്കും അത് സിനിമയായാല്‍ എങ്ങനെയുണ്ടാകുമെന്ന് അറിയാന്‍ ആകാംക്ഷയുണ്ട്. എനിക്കും ഉണ്ടത്. എത്രയും പെട്ടെന്ന് റിലീസായാൽ മതിയായിരുന്നു. 

'എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ': സുരേഷ് ​ഗോപിയെ പ്രശംസിച്ചുള്ള പഴയ ട്വീറ്റ് പങ്കുവച്ച് എൻ എസ് മാധവൻ

കഴിഞ്ഞ വർഷം ജൂലൈയിൽ ആടുജീവിതത്തിന്റെ ഷൂട്ടിം​ഗ് അവസാനിപ്പിച്ചിരുന്നു. '14 വര്‍ഷങ്ങള്‍, ഒരായിരം വെല്ലുവിളികള്‍, ദശലക്ഷം വെല്ലുവിളികള്‍, മഹാമാരിയുടെ മൂന്ന് തരംഗങ്ങള്‍... ഗംഭീരമായ ഒരു കാഴ്ച! ബ്ലെസ്സിയുടെ ആടുജീവിതം... പാക്കപ്പ്!', എന്നാണ് അന്ന് പൃഥ്വിരാജ് കുറിച്ചത്. ആകെ ചിത്രീകരണത്തിനായി വേണ്ടിവന്നത് 160നു മുകളില്‍ ദിവസങ്ങളാണ്. നാലര വര്‍ഷം കൊണ്ടാണ് ബ്ലെസിയും സംഘവും സിനിമ പൂർത്തിയാക്കിയത്. 

2018 ഫെബ്രുവരിയിൽ ആണ് ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. അതേ വര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരണം നടന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി. 2022 മാര്‍ച്ച് 16ന് സഹാറ, അള്‍ജീരിയ എന്നിവിടങ്ങളില്‍ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദ്ദാനില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂ ഒരിക്കല്‍ക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും 
2022 ഏപ്രില്‍ 14ന് പുനരാരംഭിക്കുക ആയിരുന്നു. 

click me!