അടുത്തിടെ ഒരു ജംപ്‌സ്യൂട്ടിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും ഖുശ്ബു സമാനമായ ക്യാപ്ഷന്‍ നല്‍കിയിരുന്നു.
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് ഖുശ്ബു(kushboo). സിനിമയില്‍(cinema) നിന്ന് മാറി രാഷ്ട്രീയത്തില്‍ ചുവടുവെച്ചപ്പോഴും രാഷ്ട്രീയഭേദമന്യേ ആരാധകര്‍ താരത്തെ പിന്തുണച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ(social media) സജീവമായ താരം കഴിഞ്ഞ കുറച്ച് നാളുകളായി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വൈറലാകാറുണ്ട്. വണ്ണം കുറച്ച് സ്ലിം ലുക്കായത് തന്നെയാണ് ഇതിന് കാരണം. ഇപ്പോഴിതാ അത്തരത്തിലൊരു ചിത്രമാണ്(photo) ശ്രദ്ധനേടുന്നത്.
‘അന്നും ഇന്നും, വലിയ മാറ്റമൊന്നുമില്ല പതിനഞ്ചു കിലോ കുറഞ്ഞു എന്നല്ലാതെ’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ താരത്തെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്.
അടുത്തിടെ ഒരു ജംപ്‌സ്യൂട്ടിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും ഖുശ്ബു സമാനമായ ക്യാപ്ഷന്‍ നല്‍കിയിരുന്നു. ‘കഠിനാധ്വാനത്തിന്റെ ഫലം കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല’ എന്നായിരുന്നു ഈ ചിത്രത്തോടൊപ്പം ഖുശ്ബു കുറിച്ചത്.
ബാലതാരമായിട്ടായിരുന്നു ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് തെന്നിന്ത്യയിലെ ഒഴിച്ചു കൂടാനാകാത്ത താരമായി നടി മാറി. രജനീകാന്ത്, കമൽഹാസൻ, സത്യരാജ്, പ്രഭു, സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ് എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു. തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നഡ, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.