കനിഹയുടെ ചിത്രങ്ങളും വീഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
മലയാളികളുടെ പ്രിയതാരമാണ് കനിഹ(kaniha). ചുരുങ്ങിയ കാലം കൊണ്ട് മികച്ച കഥാപാത്രങ്ങളിലൂടെ താരം ആരാധകരുടെ മനസിൽ ഇടംനേടി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ പേടി മാറ്റി ബൈക്കോടിച്ച(bike) വിശേഷം ആരാധകരുമായി പങ്കുവെക്കുകയാണ് കനിഹ.
ഹാർലി ഡേവിഡ്‌സൺ(harley davidson) ബൈക്കിൽ ഇരിക്കുന്ന ചിത്രങ്ങളും ഓടിക്കുന്ന വീഡിയോയുമാണ് കനിഹ പങ്കുവച്ചിരിക്കുന്നത്. 'സന്തോഷം.. വലിയ ബൈക്കുകൾ ഓടിക്കാൻ പഠിക്കാൻ എപ്പോഴും ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനിടയിൽ പേടി വന്നു.. ഇന്ന് ഞാൻ ആ ഭയത്തെ മറികടന്നു, ഈ മോൺസ്റ്ററിനൊപ്പം യഥാർത്ഥ സന്തോഷവും ആവേശവും അനുഭവിച്ചു' കനിഹ കുറിച്ചു.
“ഒന്നും പഠിക്കാൻവൈകിയിട്ടില്ല! ആ ശരിയായ നിമിഷത്തിനായി കാത്തിരിക്കരുത്.. ഓരോ നിമിഷവും നിങ്ങളുടേതാക്കുക!!” എന്ന അടികുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കനിഹയുടെ ചിത്രങ്ങളും വീഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയത്.
അതേസമയം, ‘ബ്രോ ഡാഡി‘ എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. ലൂസിഫർ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മീന, ലാലു അലക്സ്, മുരളി ഗോപി, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.