'യെ ക്യാ ഹുവാ..'; ഹണി റോസിന്റെ ലുക്ക് കണ്ട് അമ്പരന്ന് ആരാധകര്‍

By Web Team  |  First Published Jan 4, 2024, 10:09 AM IST

പഴയ ലുക്കായിരുന്നു നല്ലതെന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്.


ലയാളത്തിന്റെ യുവതാര സുന്ദരിയാണ് ഹണി റോസ്. മലയാളത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയതെങ്കിലും ഇതരഭാഷാ ചിത്രങ്ങളിലും തിരക്കേറിയ നായികയായി ഹണി മാറിയത് വളരെ പെട്ടെന്ന് ആയിരുന്നു. ഉദ്ഘാടന വേദികളിൽ സ്ഥിരം സാന്നിധ്യമായ ഹണി റോസ് എപ്പോൾ പൊതുവേദിയിൽ എത്തും എന്നറിയാൻ കാത്തിരിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും. ഇത്തരത്തിലുള്ള പ്രോ​ഗ്രാമുകളുടെ വീഡിയോകളും ഫോട്ടോകളും തരം​ഗമായി മാറാറുമുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ വൈറൽ. 

കഴി‍ഞ്ഞ ദിവസം വിനയ് ഫോർട്ട് നായകനായി എത്തുന്ന ആട്ടം എന്ന സിനിമ കാണാൻ തിയറ്റിൽ എത്തിയതായിരുന്നു ഹണി. പൊതുവിൽ കാണുന്ന ലുക്കിലല്ല താരം എത്തിയത് എന്നതായിരുന്നു ഏറെ ശ്രദ്ധേയം. ഡീപ് നെ​ഗ് ബ്ലാക് വസ്ത്രമാണ് ഹണി ധരിച്ചിരിക്കുന്നത്. ഇത്രയും നാൾ സ്ട്രെയ്റ്റൺ ചെയ്തിരുന്ന മുടി ചുരുട്ടിയാണ് ഇട്ടിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഏതോ ഫോറിൻ താരം ആണെന്നെ തോന്നുകയുമുള്ളൂ. 

Latest Videos

ഇതിന്റെ വീഡിയോകൾ വന്നതിന് പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്. ഏറെയും ട്രോളുകളാണ്. 'ഡാന്‍സ് മാസ്റ്റര്‍ വിക്രം ഏലിയാസ് അല്ലേ ഇത്, ഏതാ ഈ മദാമ, യെ ക്യാ ഹുവാ, കുമ്മായത്തിൽ വീണാ, മാവിൽ കുളിച്ചിട്ടാണോ വരുന്നത്, മിടുക്കി ആയിരുന്നു പിന്നെ എന്തോ സംഭവിച്ചു, ഇം​ഗ്ലീഷുകാരി ആണെന്ന് തോന്നുന്നു', എന്നിങ്ങനെയാണ് ഇത്തരം കമന്റുകൾ. 

മമ്മൂട്ടി വിസമ്മതിച്ചു, മോഹൻലാൽ എത്തി; നിർമിച്ചത് കാറ് വിറ്റും റബ്ബര്‍ തോട്ടം പണയംവച്ചും,ഒടുവിൽ വമ്പൻ ഹിറ്റ് !

എന്നാൽ പഴയ ലുക്കായിരുന്നു നല്ലതെന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇനി എപ്പോഴാണ് ഹണി ഈ ലുക്കിൽ പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടുക എന്ന് ചോദിക്കുന്നവരും ഉണ്ട്. എന്തായാലും ​ഗ്ലാമറസ് ലുക്കിലുള്ള ഹണി റോസിന്റെ ഔട്ട്ഫിറ്റ് സോഷ്യൽ ലോകത്ത് ചർച്ചയായിട്ടുണ്ട്. 

മോണ്‍സ്റ്റര്‍ ആണ് ഹണിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം. മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. നിലവില്‍ റേച്ചല്‍ എന്ന ചിത്രമാണ് താരത്തിന്‍റേതായി ഒരുങ്ങുന്നത്. കരിയറിലെ വളരെ ബോള്‍ഡ് ആയിട്ടുള്ള കഥാപാത്രം ആകും ഹണിയുടേതെന്ന് അപ്ഡേറ്റുകളില്‍ നിന്നും വ്യക്തമാണ്. 

click me!