ദുബായിലെ ഭര്‍ത്താവിന് ഗംഭീര സര്‍പ്രൈസ് നല്‍കി നടി ഹരിത നായര്‍

By Web TeamFirst Published Oct 15, 2024, 7:28 AM IST
Highlights

ടെലിവിഷൻ താരം ഹരിത നായർ ദുബായിലെത്തിയ ഉടൻ തന്നെ ഭർത്താവ് സനോജിന് ഒരു സർപ്രൈസ് സമ്മാനിച്ചു. 

ദുബായ്: ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഹരിത നായര്‍. അടുത്തിടെയായിരുന്നു ഹരിതയുടെ വിവാഹം. മാട്രിമോണിയലിലൂടെയായിരുന്നു സനോജിന്‍റെ ആലോചന വന്നത്. ദുബായില്‍ ജോലിയാണ് സനോജിന്. ഏഴ് മാസത്തെ പരിചയത്തിന് ശേഷമായാണ് ഹരിതയും സനോജും വിവാഹിതരായത്. വിവാഹ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. ആദ്യകാഴ്ചയില്‍ തന്നെ വര്‍ഷങ്ങളായി പരിചയമുള്ളവരെപ്പോലെയാണ് ഞങ്ങള്‍ക്ക് തോന്നിയതെന്ന് ഹരിത പറഞ്ഞിരുന്നു. വിവാഹ ശേഷമുള്ള വിശേഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി പങ്കുവെക്കുന്നുണ്ട്.

വിദേശത്ത് എത്തിയ ഉടനെ തന്നെ ചെയ്ത കാര്യത്തെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. യുഎഇ ല്‍ എത്തിയതിന് ശേഷമുള്ള ആദ്യ ദിവസത്തെ വീഡിയോ ആണിത്. വീട്ടില്‍ വെറുതെയിരിക്കാന്‍ തോന്നിയില്ല. ഭര്‍ത്താവിനൊരു സര്‍പ്രൈസ് കൊടുക്കാന്‍ അപ്രതീക്ഷിതമായി സനോജിന്‍റെ ഓഫീസ് സന്ദര്‍ശിക്കാനാണ്  തീരുമാനിച്ചത്. കരീം ടാക്‌സിയും ഗൂഗിള്‍ മാപ്പുമാണ് എന്നെ സഹായിച്ചത്. സനോജ് ഓഫീസ് ബില്‍ഡിംഗിലെ പാര്‍ക്കിംഗില്‍ നില്‍ക്കുമ്പോഴായിരുന്നു ഞാന്‍ അവിടെ എത്തിയതെന്ന് ഹരിത പറയുന്നു.

Latest Videos

സനോജിന്‍റെ പ്രതികരണം എനിക്ക് വീഡിയോയില്‍ പകര്‍ത്താന്‍ കഴിഞ്ഞില്ല. ആദ്യ ദിവസം തന്നെ ഞാന്‍ ഇത്രയും യാത്ര ചെയ്തു എന്ന അത്ഭുതത്തിലായിരുന്നു അദ്ദേഹം എന്നുമായിരുന്നു ഹരിത കുറിച്ചത്. ഇതിനകം തന്നെ പുതിയ പോസ്റ്റും വൈറലായിക്കഴിഞ്ഞിട്ടുണ്ട്. 

വിവാഹ ശേഷമുള്ള ആദ്യ യാത്രയെക്കുറിച്ച് പറഞ്ഞുള്ള ഹരിതയുടെ പോസ്റ്റ് നേരത്തെ വൈറലായിരുന്നു. ഇനിയും എത്രയോ യാത്രകള്‍ പോവാനിരിക്കുന്നു എന്നുമായിരുന്നു അന്ന് താരം കുറിച്ചത്. ഹരിതയുടെ വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ചര്‍ച്ചയായി മാറുന്നത്.

വിവാഹ ശേഷം വിദേശത്തേക്ക് പോവുമോ, ഇനി അഭിനയിക്കില്ലേയെന്ന ചോദ്യങ്ങളുമായി ആരാധകര്‍ എത്തിയിരുന്നു. അത് കാത്തിരുന്ന് കാണൂയെന്നായിരുന്നു ഹരിത പറഞ്ഞത്. ക്യുആന്‍ഡ് എയിലൂടെയായിരുന്നു താരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. ചെമ്പരത്തി എന്ന പരമ്പരയിലൂടെയായിരുന്നു ഹരിതയുടെ അഭിനയ ജീവിതം തുടങ്ങുന്നത്. നേരത്തെ മോഡലിംഗില്‍ സജീവമായിരുന്നു ഹരിത.

'മേഘ്‌നയുടെ ഒരു ദിവസത്തെ ഭക്ഷണം ഇത്രയും സിമ്പിൾ ആണോ?' : ഇതാണ് കഴിക്കുന്നതെന്ന് വെളിപ്പെടുത്തി നടി

'എന്റെ ചോര തന്നെ എനിക്ക് എതിരായതാണ് വലിയ വേദന': ജാമ്യം കിട്ടിയതിന് പിന്നാലെ ബാല

click me!