കഴിഞ്ഞ ദിവസം ആയിരുന്നു തങ്ങൾ ഒന്നിക്കാൻ പോകുന്നുവെന്ന വിവരം ക്രിസും ദിവ്യയും അറിയിച്ചത്.
സീരിയൽ നടി ദിവ്യ ശ്രീധറും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരായി. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
കഴിഞ്ഞ ദിവസം ആയിരുന്നു തങ്ങൾ ഒന്നിക്കാൻ പോകുന്നുവെന്ന വിവരം ക്രിസും ദിവ്യയും മാധ്യമങ്ങളെ അറിയിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ദിവ്യക്ക് ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുമുണ്ട്. മക്കളുടെ സമ്മതത്തോടെയാണ് താന്‍ പുതിയ ജീവിതത്തിലേക്ക് കടന്നതെന്ന് കഴിഞ്ഞ ദിവസം ദിവ്യ പറഞ്ഞിരുന്നു.
സിനിമയിലും സീരിയലുകളിലും നിരവധി വേഷങ്ങള്‍ ചെയ്തിട്ടുള്ള ആളാണ് ക്രിസ്. ഒപ്പം മോട്ടിവേഷന്‍ സ്പീക്കര്‍ കൂടിയാണ്. സീരിയലുകളിൽ വില്ലത്തി ആയും ക്യാരക്ടർ വേഷങ്ങളിലും എത്തിയാണ് ദിവ്യ ശ്രദ്ധനേടിയത്. പത്തരമാറ്റ് എന്ന സീരിയലില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ക്രിസിന്‍റെ മോട്ടിവേഷന്‍ ക്ലാസില്‍ ദിവ്യ ഒരിക്കല്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അന്നൊന്നും വിവാഹത്തിലേക്ക് ആ പരിചയം എത്തുമെന്ന് കരുതിയിരുന്നില്ലെന്നാണ് ദിവ്യ പറഞ്ഞത്. കസിന്‍ വഴിയാണ് വിവാഹ ആലോചന വന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു.
പൊടിപൊടിച്ച് ടിവികെ മാനാട്; വിജയ് ഇനി ഷൂട്ടിംഗ് തിരക്കിലേക്ക്, ദളപതി 69 ഷൂട്ടിംഗ് അപ്ഡേറ്റ്
മക്കൾ എന്റെ കൂടെ വേണം അവരെയും അക്സെപ്റ്റ് ചെയ്യുന്നൊരു ബന്ധമാണെന്ന് ഉറപ്പായ ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ താൻ എത്തിയതെന്നും ദിവ്യ പറഞ്ഞിരുന്നു. 'മക്കളുടെ ഇഷ്ടം നോക്കി അവരും കംഫർട്ട് ആണെന്ന് ഉറപ്പായ ശേഷം ആണ് വിവാഹത്തെ കുറിച്ച് ഞാന്‍ തീരുമാനിച്ചത്. മകളോട് ആണ് ആദ്യം ഇക്കാര്യം പറയുന്നത്. അമ്മ സമ്മതം പറയൂ എന്നായിരുന്നു അവളുടെ മറുപടി. മക്കള്‍ക്ക് ഒരു അച്ഛനെ കിട്ടി. കുഞ്ഞുങ്ങൾക്ക് അച്ഛന്റെ സ്നേഹം അദ്ദേഹം നൽകുന്നുണ്ട്', എന്നായിരുന്നു ദിവ്യയുടെ വാക്കുകള്‍. അമ്മയുടെ തീരുമാനത്തില്‍ സന്തോഷമെന്നായിരുന്നു മക്കളുടെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം