ഞങ്ങളുടെ കുടുംബത്തില്‍ നടന്ന ഒരു ഡിവോഴ്‌സ് കേസിനെയാണ് ഏറ്റവും വലിയ അപരാധമായി നിങ്ങള്‍ പൊക്കി പറയുന്നത്.
കൊച്ചി: മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് കൊണ്ട് നടന്നൊരു താരവിവാഹമായിരുന്നു ഡിംപിള്‍ റോസിന്റെയും നടി മേഘ്‌ന വിന്‍സെന്റിയും. ഇരുവരും ഒരേ സീരിയലില്‍ അഭിനയിക്കുന്നവരാണെന്നും നാത്തൂന്മാരാകുന്നു എന്നതുമൊക്കെ ശ്രദ്ധേയമായിരുന്നു. വൈകാതെ മേഘ്‌നയും ഡിംപിളിന്റെ സഹോദരന്‍ ഡോണും ബന്ധം അവസാനിപ്പിച്ചു. ഇരുവരും വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ഇതിന്റെ പേരില്‍ വരുന്ന പഴി കേട്ട് മടുത്തുവെന്ന് പറയുകയാണ് ഡിംപിള്‍. യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട പുത്തന്‍ വീഡിയോയിലാണ് തന്റെ കുടുംബത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് നടി മറുപടി നല്‍കിയിരിക്കുന്നത്.
ഞങ്ങളുടെ കുടുംബത്തില്‍ നടന്ന ഒരു ഡിവോഴ്‌സ് കേസിനെയാണ് ഏറ്റവും വലിയ അപരാധമായി നിങ്ങള്‍ പൊക്കി പറയുന്നത്. ലോകത്തില്‍ ആദ്യമായി നടന്ന ഡിവോഴ്‌സ് ഒന്നുമല്ല അത്. രണ്ട് പേര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥയാണെങ്കില്‍ ഏറ്റവും നല്ല തീരുമാനമാണ് രണ്ടാളും വേര്‍പിരിയുക എന്നത്. അവര്‍ രണ്ട് പേരും അവരുടെ ജീവിതവുമായി സന്തോഷത്തിലാണ്.
ഡോണ്‍ ചേട്ടന്‍ അദ്ദേഹത്തിന്റെ ജീവിതവുമായി സന്തോഷത്തോടെ മുന്നോട്ട് പോകുന്നു. മറ്റേയാളാണെങ്കിലും നന്നായി പോവുകയാണ്. ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് പറയുകയാണെങ്കില്‍ വലിയ വഴക്കുണ്ടായി, അടിച്ച് പിരിഞ്ഞ് പോയൊരു ഡിവോഴ്‌സ് ഒന്നുമല്ല അത്. വളരെ സന്തോഷത്തിലിരിക്കുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ കൊണ്ട് വന്ന് പോയൊരു ഡിവോഴ്‌സാണ്. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഒരു പോയിന്റ് വരെ അവര്‍ നല്ലരീതിയില്‍ മുന്നോട്ട് പോകുന്നത് കാണുമ്പോള്‍ സന്തോഷമാണ്.
ഞാന്‍ ആലോചിച്ചിട്ടുണ്ടാക്കിയ വിവാഹമായത് കൊണ്ട് അത് സേവ് ചെയ്യാന്‍ ഞാന്‍ നോക്കണമായിരുന്നു എന്നും ഞാനാണ് പ്രശ്‌നമുണ്ടാക്കിയത് എന്നുമൊക്കെ പലരും പറയുന്നുണ്ട്. ഒരു റിലേഷന്‍ഷിപ്പ് എന്ന് പറയുമ്പോള്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്‌നേഹവും ഐക്യവുമാണ് പ്രധാനം. അവരുടെ ബോണ്ടിങ് ശക്തമാണെങ്കില്‍ അതില്‍ മൂന്നാമതൊരാള്‍ എന്ത് കാണിച്ചാലും അത് തകരില്ല. അങ്ങനൊരു സിറ്റുവേഷന്‍ ഉണ്ടായിട്ടില്ല. പഴയ അഭിമുഖത്തില്‍ ഇക്കാര്യങ്ങളൊക്കെ വ്യക്തത വരുത്തിയിട്ടുണ്ട് എന്നും ഡിമ്പിൾ പറയുന്നു.
'കോടിക്കണക്കിന് ഭാവങ്ങളും ആയിരക്കണക്കിന് ചിന്തകളും... പ്രണയം' കിടിലന്‍ ലുക്കില്‍ മഞ്ജു പത്രോസ്