Devi Chandana : 'ഇത്ര മനോഹരമായി പാടുന്ന ആളാണോ ദേവി?', തരംഗമായി ദേവി ചന്ദനയുടെ 'മൊന്റാ രേ' പാട്ട്

By Web Team  |  First Published Feb 22, 2022, 5:17 PM IST

യൂട്യൂബ് ചാനലിനായി ദേവിയും കിഷോറും നല്ല എഫേര്‍ട്ട് എടുക്കുന്നുണ്ട് എന്നത് സത്യമാണ്. അതുകൊണ്ടുതന്നെ മികച്ച കണ്ടന്റുകളാണ് ഇവരുടെ ചാനലില്‍ വരാറുള്ളതും. വാലന്റൈന്‍സ് ഡേ സ്‌പെഷ്യലായി ഇരുവരും ചെയ്‍ത വീഡിയോ തരംഗമായിരുന്നു.


മലയാളി പ്രേക്ഷകരുടെ ഇഷ്‍ടതാരമാണ് ദേവി ചന്ദന (Devi Chandana). കോമഡി സ്‌റ്റേജുകളിലൂടേയും സ്‌കിറ്റുകളിലൂടെയുമാണ് ദേവി മലയാളിക്ക് പരിചിതയാകുന്നത്. പിന്നീടായിരുന്നു താരത്തിന്റെ മിനി സ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കുമുള്ള കടന്നുവരവ്. നര്‍ത്തകിയായ ദേവി ചന്ദന വിവാഹം കഴിച്ചിരിക്കുന്നത് ഗായകനായ കിഷോര്‍ വര്‍മ്മയെയാണ് (Kishore Varma). അടുത്തിടെയാണ് ഇരുവരും കൂടെ ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. രസകരമായ പല സംഗതികളിലൂടേയും, മനോഹരമായ സംസാരത്തിലൂടെയും ദേവി ചന്ദന എന്ന പേരിലുള്ള ചാനല്‍ പെട്ടന്നുതന്നെ ആരാധകര്‍ ഇരുകയ്യോടെയും സ്വീകരിക്കുകയായിരുന്നു. പാട്ടും ഡാന്‍സുമെല്ലാം ചാനലില്‍ അപ്ലോഡ് ചെയ്യുമെങ്കിലും, ദേവിയുടേയും കിഷോറിന്റേയും സംസാരം കേള്‍ക്കാനാണ് മിക്കവരും ചാനലില്‍ കയറുന്നത്. മനോഹരമായ ബന്ധമാണ് ഇരുവര്‍ക്കും ഇടയിലുള്ളത്. അതുകൊണ്ടുതന്നെ അതിമനോഹരമായ ഒരു ഫ്‌ളോയിലാണ് ഇരുവരും സംസാരിക്കാറുള്ളതും.


'പൗര്‍ണമിത്തിങ്കള്‍' എന്ന സീരിയലിലായിരുന്നു ദേവി അവസാനമായി വേഷം ചെയ്‍തിരുന്നത്. പരമ്പര അവസാനിച്ചതോടെ ഫിറ്റ്‌നസ് ചലഞ്ചിലൂടെയായിരുന്നു അടുത്തിടെ ദേവി ശ്രദ്ധിക്കപ്പെട്ടത്. തടിയെല്ലാം കുറച്ച് ഫിസിക്കലി ഫിറ്റായ ദേവി ചന്ദനയെക്കണ്ട ആളുകള്‍ അമ്പരന്നിരുന്നു. ഇത്രയെല്ലാം മാറ്റം ഒരാള്‍ക്ക് എങ്ങനെയാണ് പറ്റുക എന്നായിരുന്നു ആരാധകരുടെ സംശയം. കൊവിഡും ലോക്ക് ഡൗണും കാരണം വീട്ടിലിരുന്നപ്പോളാണ് ഫിറ്റ്‌നസ് ശ്രദ്ധിച്ചതെന്നും അങ്ങനെയാണ് ഇങ്ങനെ മാറിയതെന്നുമാണ് ദേവി ഫിറ്റ്‌നസിനെപ്പറ്റി പറഞ്ഞിട്ടുള്ളത്. കൂടാതെ പുതിയൊരു യൂട്യൂബ് ചാനലുമായി വരുമ്പോള്‍ കുറച്ച് മാറ്റങ്ങള്‍ അനിവാര്യമാണെന്നും, അങ്ങനെയാണ് പ്രധാനമായും മാറ്റങ്ങള്‍ സംഭവിച്ചതെന്നും ദേവി സമ്മതിക്കുന്നുമുണ്ട്.

Latest Videos


യൂട്യൂബ് ചാനലിനായി ദേവിയും കിഷോറും നല്ല എഫേര്‍ട്ട് എടുക്കുന്നുണ്ട് എന്നത് സത്യമാണ്. അതുകൊണ്ടുതന്നെ മികച്ച കണ്ടന്റുകളാണ് ഇവരുടെ ചാനലില്‍ വരാറുള്ളതും. വാലന്റൈന്‍സ് ഡേ സ്‌പെഷ്യലായി ഇരുവരും ചെയ്‌‍ത വീഡിയോ തരംഗമായിരുന്നു. 'കാനനഛായയില്‍ ആടു മേയ്ക്കാന്‍' എന്നു തുടങ്ങുന്ന പാട്ടിന്റെ ഇരുവരുടേയും വെര്‍ഷനായിരുന്നു സ്‌പെഷ്യലായി ചാനലിലൂടെ പങ്കുവച്ചത്. എന്നാല്‍ വെറും മ്യൂസിക് വീഡിയോ ആയിട്ടായിരുന്നില്ല വീഡിയോ, എങ്ങനെയാണ് പാട്ട് സെലക്ട് ചെയ്‍തത്, എങ്ങനെയാണ് പാടി ഒപ്പിച്ചത്. ആരാണ് സംഗതി മനോഹരമാക്കിയത് തുടങ്ങി എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളുന്നതായിരുന്നു വീഡിയോ. എന്നാല്‍ ഈ സമയത്ത് സ്റ്റുഡിയോയില്‍ വച്ച് ദേവി ചന്ദന പാടിയ മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.


സോഷ്യല്‍മീഡിയയിലെ ഹിറ്റ് സോങ് ആയി മാറിക്കഴിഞ്ഞ 'മൊന്റാ രേ' ആണ് ദേവി ചന്ദന മനോഹരമായി പാടിയിരിക്കുന്നത്. ഈ വീഡിയോ യൂട്യൂബ് ഷോര്‍ട്‌സായി ചാനലിലൂടെയും റീല്‍ വീഡിയോയായി ഇന്‍സ്റ്റഗ്രാമിലും അപ്‍ലോഡ് ചെയ്‍തിട്ടുമുണ്ട്. നല്ല കമന്റാണ് ദേവി ചന്ദനയുടെ പാട്ടിന് കിട്ടുന്നത്. സൂപ്പറായിട്ടുണ്ടെന്നാണ് ഇഷാന്‍ ദേവ് വീഡിയോയ്ക്ക് കമന്റ് ചെയ്‍തിരിക്കുന്നത്. 2013-ല്‍ റിലീസായ 'ലൂട്ടേര' എന്ന ചിത്രത്തിലെ 'കാഗസ് കേ ദോ പങ്ക് ലേക്കേ' എന്ന് തുടങ്ങുന്ന പാട്ടാണ് ദേവി ചന്ദന പാടുന്നത്. പാട്ട് ഇറങ്ങി നാളൊരുപാട് ആയെങ്കിലും, അടുത്തിടെയാണ് പാട്ട് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.

പാട്ട് കേൾക്കാം

click me!