താൻ വണ്ണം കുറച്ചതിനെ കുറിച്ച് താരം സംസാരിച്ചു. പച്ചവെള്ളം കുടിച്ച് തടിച്ചതൊന്നുമല്ല. ഭക്ഷണം കഴിച്ച് തന്നെ തടി വെച്ചതാണ്. ഇടയ്ക്ക് വെച്ച് ഡയറ്റൊക്കെ എടുത്ത് പത്ത് മുപ്പത് കിലോ കുറച്ചിരുന്നു.
കൊച്ചി: ടെലിവിഷനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമാണ് ദേവി ചന്ദന. അഭിനയം മാത്രമല്ല പാട്ടും ഡാന്‍സും വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു. ഇപ്പോഴിതാ, സീരിയല്‍ റ്റുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിൽ ദേവി ചന്ദന വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്.
താൻ വണ്ണം കുറച്ചതിനെ കുറിച്ച് താരം സംസാരിച്ചു. പച്ചവെള്ളം കുടിച്ച് തടിച്ചതൊന്നുമല്ല. ഭക്ഷണം കഴിച്ച് തന്നെ തടി വെച്ചതാണ്. ഇടയ്ക്ക് വെച്ച് ഡയറ്റൊക്കെ എടുത്ത് പത്ത് മുപ്പത് കിലോ കുറച്ചിരുന്നു. ഇടയ്‌ക്കൊരു ന്യൂമോണിയ വന്ന് അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാത്ത അവസ്ഥയൊക്കെയുണ്ടായിരുന്നു. അതിന് ശേഷം ജിമ്മിലൊക്കെ പോവുന്നതിന് നിയന്ത്രണങ്ങളുണ്ട്. കുറയ്ക്കാന്‍ ശ്രമിച്ചാല്‍ തടി കുറയുമെന്ന് അനുഭവത്തിലൂടെ മനസിലായതാണ്.
ബോഡി ഷെയ്മിംഗ് അനുഭവങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്. മെലിഞ്ഞിരുന്ന സമയത്തും, വണ്ണുള്ള സമയത്തും, അസുഖം വന്നപ്പോഴുമെല്ലാം ഞാന്‍ ഡാന്‍സ് കളിക്കാറുണ്ട്. ഇത്രയും വണ്ണം വെച്ചിട്ട് കളിക്കാമല്ലേയെന്നൊക്കെയാണ് ചിലര്‍ ചോദിക്കാറുള്ളത്.
ഒരാളുടെ ബോഡി നേച്ചര്‍ കൊണ്ട് അവരെ വിലയിരുത്തരുത്. വീണ്ടും തടിച്ചല്ലേ, വണ്ണം കൂടിയല്ലേ, ഷുഗറാണോ അങ്ങനെയൊക്കെയാണ് എന്നെ കാണുമ്പോള്‍ പലരും ചോദിക്കുന്നത്. നമ്മളോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണെങ്കിലും അങ്ങനെ ചോദിക്കാതിരിക്കുക എന്നാണ് നടി പറയുന്നത്.
അഭിനയത്തിലെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും ദേവി ചന്ദന മനസ് തുറന്നു. സ്റ്റേജ് പെര്‍ഫോമന്‍സ് ചെയ്യാനാണ് ഏറെയിഷ്ടം. ആര്‍ടിസ്റ്റാണെങ്കിലും എന്താണ് ചെയ്യേണ്ടത് എന്നതിന് നമുക്ക് ചോയ്‌സില്ല. എപ്പോഴും ഹാപ്പിയായി ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍.
ഗ്ലിസറിനിട്ട് കരച്ചില്‍ സീന്‍ ചെയ്യാനൊന്നും വലിയ ഇഷ്ടമില്ല. എപ്പോഴും നെഗറ്റീവ് ക്യാരക്ടര്‍ ചെയ്യരുത്. ജീവിതത്തില്‍ അറിയാതെ അങ്ങനായിപ്പോവുമെന്ന് ചെറിയമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. അവര് കാണുമ്പോഴെല്ലാം ഭയങ്കരി ഇമേജാണല്ലോ എന്നാണ് താരം പങ്കുവെച്ചത്.
'ജാനകി ജാനേ' ഒടിടി റിലീസിന്; ഡിസ്നി + ഹോട്ട്‌സ്റ്റാറിലെ റിലീസ് ഡേറ്റ്
റെഡി ബ്രോ.. തുടങ്ങാം..! നിവിൻ പോളി ഹനീഫ് അദേനി ചിത്രം #NP42 ടൈറ്റിൽ ഇന്ന് എത്തും..!
WATCH Live - Asianet News