30 വര്‍ഷമായി അഭിനയരംഗത്ത് സജീവമാണ് ബീന ആന്റണി.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പ്രധാന പരമ്പരകളിലൊന്നാണ് മൗനരാഗം. കല്യാണിയെന്ന സംസാരശേഷിയില്ലാത്ത പെണ്‍കുട്ടിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെ മുന്നേറുകയാണ് പരമ്പര. ഐശ്വര്യ, നലീഫ്, സോന ജലീന, ബാലാജി ശര്‍മ്മ, സരിത ബാലകൃഷ്ണന്‍ തുടങ്ങിയവരായിരുന്നു സീരിയലിനായി അണിനിരന്നത്. പരമ്പരയിൽ വില്ലത്തി റോളിലാണെങ്കിലും പ്രാധാന്യമുള്ള വേഷമാണ് ബീന ആന്റണി ചെയ്യുന്നത്. ഷൂട്ടിംഗ് വിശേഷങ്ങളെല്ലാം മുടങ്ങാതെ നടി പങ്കുവെക്കാറുമുണ്ട്.
ഇപ്പോഴിതാ ജീവിതത്തിലെ ഒരു ആഗ്രഹവും പിന്നത്തേക്ക് മാറ്റി വെക്കരുതെന്ന് പറയുകയാണ് നടി. ഒരുപാട് കാലമായുള്ള ആഗ്രഹം സഫലമാക്കിയ സന്തോഷത്തിലാണ് ബീന ആന്റണിയുടെ പ്രതികരണം. ടാറ്റു അടിക്കുന്ന വീഡിയോയ്‌ക്കൊപ്പമാണ് നടിയുടെ പ്രതികരണം. അങ്ങനെ ആ ആഗ്രഹവും സഫലീകരിച്ചു. ജീവിതം ഒന്നേയുള്ളു... എന്തൊക്കെ ആഗ്രഹം ഉണ്ടോ അതൊക്കെ ഇന്ന് തന്നെ നടത്തിക്കോളൂ ഗയ്സ്, നാളത്തേക്ക് ഒന്നും മാറ്റി വെക്കേണ്ട എന്നാണ് നടി പറയുന്നത്.
കഴുത്തിലാണ് താരം ടാറ്റൂ ചെയ്തത്. ടാറ്റൂ അടിപൊളിയാണ്, മനോഹരമാണ് തുടങ്ങിയ കമന്റുകളാണ് ആരാധകർ നൽകുന്നത്. മൗനരാഗം സീരിയലിൽ സരിത ബാലകൃഷ്ണന് പകരമായാണ് ബീന എത്തിയത്. ആദ്യമായാണ് പകരക്കാരിയായി അഭിനയിക്കുന്നത് എന്നാണ് അന്ന് താരം പറഞ്ഞത്. എനിക്ക് പകരമായി പലരും വന്നിട്ടുണ്ട്. ഞാന്‍ പകരമാവുന്നത് ആദ്യമായാണ്. നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏറെയിഷ്ടമാണെന്നും ബീന ആന്റണി പറയുന്നു. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അക്കാര്യത്തില്‍ ഭയങ്കര ഭാഗ്യവതിയാണ്. സാധാരണ കണ്ണീര്‍നായിക മാത്രമല്ല വില്ലത്തരവും കോമഡിയുമെല്ലാം ചെയ്തിട്ടുണ്ട് എന്നും ബീന ആന്റണി പറഞ്ഞിരുന്നു.
ഇൻവെസ്റ്റിഗേഷൻ ത്രില്ലറല്ല, കണ്ട് മറന്നൊരു സിനിമയുടെ പരിവർത്തനം; രേഖാചിത്രത്തെ കുറിച്ച് ആസിഫ് അലി
30 വര്‍ഷമായി അഭിനയരംഗത്ത് സജീവമാണ് ബീന ആന്റണി. പ്രേക്ഷകരോട് നന്ദി പറയുന്നു. വെറുക്കാതെ ഇപ്പോഴും തന്നെ കാണുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും ബീന ആന്റണി പറഞ്ഞിരുന്നു. സിനിമയില്‍ സജീവമാവാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും താരം പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..