Bigg Boss : 'ജാസ്മിന്റെ പെരുമാറ്റങ്ങള്‍ റോബിന് പോസിറ്റീവാകുന്നുണ്ട്' : കുറിപ്പുമായി അശ്വതി

By Web Team  |  First Published May 26, 2022, 4:11 PM IST

മലയാളികളിക്ക് പ്രിയങ്കരിയായ അശ്വതി ബിഗ് ബോസിനെ സസൂക്ഷ്മം നിരീക്ഷിക്കുന്നയാളാണ്. 


മിനിസ്‌ക്രീനിലെ മാമാങ്കം എന്ന് വിശേഷിപ്പിക്കാവുന്ന ബിഗ്ബോസ് അതിന്റെ ഫൈനല്‍ മുഹൂര്‍ത്തങ്ങളിലേക്ക് അടുക്കുകയാണ്.  ബിഗ് ബോസ് (Biggboss malayalam) മലയാളം നാലാം സീസണ്‍ ആഴ്ചകള്‍ പിന്നിട്ടപ്പോള്‍, ഗെയിം കൂടുതല്‍ വാശിയേറിയിട്ടുണ്ട്. മത്സരത്തിന്റെ തീവ്രത ഓരോ ആഴ്ചയും കൂടി വരുന്നത് പ്രേക്ഷകര്‍ക്കും ആവേശം നിറയുന്ന കാഴ്ചയാണ്. നിലനില്‍പ്പിനായി ഏതറ്റം വരെയും പോകുന്ന തരത്തില്‍ മത്സരാര്‍ത്ഥികള്‍ മനസിനെ പാകപ്പെടുത്തി കഴിഞ്ഞു. അത്തരത്തിലുള്ള പ്രശ്നങ്ങളും ബിഗ്ബോസ് വീട്ടില്‍ കൂടി വരികയാണ്. അതിനെച്ചൊല്ലിയുള്ള ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ തീപാറിക്കുന്നുണ്ട്. 

ഇത്രനാള്‍ കാണാത്ത തരത്തിലുള്ള തികച്ചും വ്യത്യസ്തരായ മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയാണ് ബിഗ് ബോസ് സീസണ്‍ നാല്, അതുകൊണ്ടുതന്നെ എങ്ങനെയാണ് മത്സരാര്‍ത്ഥികളുടെ പെരുമാറ്റം എന്ന് പ്രേക്ഷകരും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത 'അല്‍ഫോണ്‍സാമ്മ' എന്ന സീരിയലിലൂടെ മലയാളികളിക്ക് പ്രിയങ്കരിയായ അശ്വതി, ബിഗ് ബോസിനെ സസൂക്ഷ്മം നിരീക്ഷിക്കുന്നയാളാണ്. അശ്വതിയുടെ പുതിയ കുറിപ്പാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. മത്സരാര്‍ത്ഥിയായ ജാസ്മിന്റെ വീട്ടിനുള്ളിലെ കളികള്‍ റോബിന് പോസിറ്റീവായി വന്നുചേരുന്നു എന്നാണ് കുറിപ്പിലൂടെ അശ്വതി പറയുന്നത്.

Latest Videos

അശ്വതിയുടെ കുറിപ്പ് ഇങ്ങനെ

''ജാസ്മിന്‍ ഇന്ന് കാണിച്ചത് ഒട്ടും ശരിയായില്ല. ജയിലില്‍ പോയ റോബിനും റിയാസും ഒരേപോലെ ക്ഷീണിതര്‍ ആണ്. റോബിന്റെ മുന്നില്‍വെച്ചു തന്നേ റിയാസിന് എനര്‍ജിക്കുള്ള കാപ്പിയോ ചായയോ കൊടുത്തു. എന്നാല്‍ റോബിനോട് വേണമോ എന്നുപോലും ചോദിച്ചില്ല. എന്തോ എനിക്ക് കഷ്ട്ടം തോന്നി.. ജാസ്മിന്‍ ഈ കാണിക്കുന്നത് നിന്റെ മാത്രം ദേഷ്യം ആയിരിക്കാം പക്ഷെ അത് എത്രത്തോളം വെളിയില്‍ റോബിന് പോസിറ്റീവ് ആകുന്നു എന്ന് ആ മണ്ടന്‍ തലയില്‍ ഉദിക്കുന്നില്ലല്ലോ എന്നാലോചിക്കുമ്പോഴാണ്. റിയാസേ ലാലേട്ടന്‍ മുട്ടന്‍ പണി തരുമെന്ന് പറഞ്ഞപ്പോള്‍ ഇത്ര പ്രതീക്ഷിച്ചില്ല ല്ലേ. ജയിലില്‍ നിന്നിറങ്ങി 'ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ' എന്ന് ചാടി ചാടി ആപ്പിളും കടിച്ചു നടന്നപ്പോള്‍ ആലോചിക്കണമായിരുന്നു.

അല്ലാ എനിക്കൊരു ഡൗട്ട്.. എല്ലാരുംകൂടി സ്ഥാനങ്ങള്‍ക്കായുള്ള ടാസ്‌ക് നടന്നതിന്റെ ചില വീഡിയോസ് യൂട്യൂബില്‍ കണ്ടു അത് ടെലികാസ്റ്റ് ചെയ്‌തോ ?. ഞാന്‍ എപ്പിസോഡില്‍ കണ്ടില്ല.. ഇനി ഞാനെങ്ങാനും കാണാത്ത എപ്പിസോഡില്‍ ആണോ. എന്തായാലും നാളത്തെ എപ്പിസോഡ് ചിരി മാസ്സ് ആയിരിക്കും എന്ന് പ്രോമോ കണ്ടു. കാത്തിരിക്കാം ല്ലേ.''

click me!