ഫിൽറ്റർ ഇഷ്ടപ്പെട്ടു, ഇല്ലെങ്കിൽ കാണാമായിരുന്നു; രസകരമായ പോസ്റ്റുമായി ആര്യ

By Web TeamFirst Published Aug 24, 2024, 7:18 AM IST
Highlights

കഴിഞ്ഞ ദിവസം തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തയിൽ വ്യക്തത വരുത്തി നടി പ്രതികരിച്ചിരുന്നു.

ഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനസിൽ ആര്യ ഇടംപിടിക്കുന്നത്. ഷോയിൽ രമേഷ് പിഷാരടി-ആര്യ കോമ്പോ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ ആര്യ തന്നെയാണ് പിഷാരടിയുടെ യഥാർത്ഥ ഭാര്യ എന്ന് പോലും പ്രേക്ഷകർ കരുതിയിരുന്നു, അത്രയും രസകരമായിട്ടായിരുന്നു ഇരുവരുടേയും ഷോയിലെ പ്രകടനങ്ങൾ.

ഇപ്പോഴിതാ ആര്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. 'ഫിൽറ്റർ കൊള്ളം ഫിൽറ്റർ ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു...ഫിൽറ്റർ ഇല്ലെങ്കിൽ കാണാമായിരുന്നു...എന്നീ കമെന്റുകൾ ഇവിടെ ഇടാൻ പാടുള്ളതല്ല !!! ഫിൽറ്റർ ഇഷ്ട‌പ്പെട്ടു അതുകൊണ്ടാണ് ഇങ്ങനെ ഒരു കടുംകൈ ചെയ്ത‌ത് !! ഇനി പറ്റാതെ നോക്കാൻ ശ്രെമിക്കാം... ഉറപ്പില്ല. നന്ദി നമസ്കാരം' എന്നാണ് ഫിൽറ്റർ ഉപയോഗിച്ച് എടുത്ത വീഡിയോയ്ക്ക് ഒപ്പം ആര്യ കുറിച്ചത്.

Latest Videos

കഴിഞ്ഞ ദിവസം തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തയിൽ വ്യക്തത വരുത്തി നടി പ്രതികരിച്ചിരുന്നു. ആര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെയാണ് നടി രംഗത്തെത്തിയത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കിട്ട കുറിപ്പ് ഇങ്ങനെ. ' ഞാന്‍ തട്ടിപ്പോയി എന്ന് പറഞ്ഞൊരു ന്യൂസ് ഓണ്‍ലൈനില്‍ കറങ്ങുന്നുണ്ട്. ഉറക്കഗുളിക കഴിച്ച് ആതമഹത്യ ചെയ്തു എന്നൊക്കെ പറഞ്ഞ്. അങ്ങനെ എന്റെ കുറേ ഫ്രണ്ട്‌സ് ഈ ന്യൂസ് കണ്ട് പാനിക്കായി തുടരെത്തുടരെ വിളിച്ചതിനാലാണ് ഞാൻ ഇപ്പോൾ ഈ സ്റ്റോറി ചെയ്യുന്നത്. പോയിട്ടില്ല, എങ്ങും പോയിട്ടില്ല, എന്നോട് ക്ഷമിക്കണം. ആ ശുഭദിനം ഇതുവരെ എത്തിയിട്ടില്ല സുഹൃത്തുക്കളെ. അങ്ങനെ സംഭവിച്ചാല്‍ ഉറപ്പായിട്ടും നിങ്ങള്‍ അറിയും. അതുകൊണ്ട് പേടിക്കണ്ട ഇപ്പോഴും ജീവനോടെയുണ്ട്. എല്ലാവരും സമാധാനത്തോടെ ഇരിക്കൂ', എന്നാണ് ആര്യ വീഡിയോയിൽ പറഞ്ഞിരുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai)

ബിഗ് ബോസിൽ മത്സരിച്ചപ്പോഴായിരുന്നു ആര്യ എന്ന വ്യക്തിയെ പ്രേക്ഷകർ കൂടുതലായി അടുത്തറിഞ്ഞത്. എന്നാൽ ഷോയിൽ കണ്ട ആര്യയെ പ്രതീക്ഷിച്ച് ബിഗ് ബോസ് കണ്ട പ്രേക്ഷകരിൽ ചിലർ ആര്യയ്ക്കെതിരെ രംഗത്തെത്തി. ഷോ കഴിഞ്ഞപ്പോൾ ചില വിമർശനങ്ങളും ആര്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു. 

നാനിയുടെ 'സൂര്യാസ് സാറ്റർഡേ'; കേരളത്തിൽ എത്തിക്കാന്‍ ശ്രീ ഗോകുലം മൂവീസ്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!