വിവാഹത്തിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് 'മുറ്റത്തെ മുല്ല'യിലെ അശ്വതി

By Web Team  |  First Published Apr 4, 2024, 1:08 PM IST

വിവാഹ വിശേഷങ്ങള്‍ പങ്കുവച്ചതോടെയാണ് ആര്യയുടെ യൂട്യൂബ് ചാനലിന് സബ്‌സ്‌ക്രൈബേഴ്‌സ് കൂടിയത്


കഴിഞ്ഞ ദിവസമായിരുന്നു ടെലിവിഷന്‍- സീരിയല്‍ താരം ആര്യ അനിലിന്റെ വിവാഹം. വെഡ്ഡിങ് ഫോട്ടോഗ്രാഫറും വെഡ്ഡിങ് കമ്പനി ഉടമയുമായ ശരത്ത് ആണ് ഭര്‍ത്താവ്. മാര്‍ച്ച് 28 ന് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആര്യ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം വന്ന ഏറ്റവും വലിയ സര്‍പ്രൈസിനെ കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് നവദമ്പതികള്‍.

മറ്റൊന്നുമല്ല, വിവാഹ വിശേഷങ്ങള്‍ പങ്കുവച്ചതോടെ ആര്യയുടെ യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സ് കൂടി. ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ കിട്ടിയ സന്തോഷമാണ് ആര്യയും ഭര്‍ത്താവും പങ്കുവച്ചിരിക്കുന്നത്. 'പുതിയ ജീവിതം വലിയ ഒരു സര്‍പ്രൈസിനൊപ്പം ആരംഭിക്കുന്നു. ആ സര്‍പ്രൈസിന് എല്ലാ യൂട്യൂബ് കുടുംബാംഗങ്ങള്‍ക്കും നന്ദി' എന്നാണ് ആര്യ കുറിച്ചത്.

Latest Videos

undefined

മുറ്റത്തെ മുല്ല എന്ന സീരിയലിലൂടെയാണ് ആര്യ അനിലിന്റെ തുടക്കം. സീരിയലില്‍ നായികയായ അശ്വതിയെ അത്രയും തന്മയത്വത്തോടെയാണ് ആര്യ അവതരിപ്പിച്ചത്. പത്താം ക്ലാസുകാരിയായ അശ്വതി ഇത്തിരി കുശുമ്പും കുന്നായ്മയും ഒക്കെയുള്ള കൂട്ടത്തിലാണ്. പത്രാസ് കാണിച്ച് നടക്കാന്‍ അശ്വതിയെ കഴിഞ്ഞിട്ടേയുള്ളൂ. അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകര്‍ വളരെ പെട്ടന്ന് ആര്യയെ സ്വീകരിച്ചു.

 

സ്വയംവരം എന്ന സീരിയലാണ് നിലവില്‍ നടി ചെയ്തുവരുന്നത്. അതിലെ ശാരിക എന്ന കഥാപാത്രത്തിനും നല്ല ജനപിന്തുണയുണ്ട്. സീരിയല്‍ വിജയകരമായി മുന്നോട്ടു പോകവെയാണ് ആര്യയുടെ വിവാഹം. പ്രണയ വിവാഹമാണ്. ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ ആര്യ ടിക് ടോക്ക് വീഡിയോകളിലൂടെയും ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെയുമാണ് കരിയര്‍ അരംഭിച്ചത്. അതിന് ശേഷം പല പരസ്യ ചിത്രങ്ങളിലും അവസരം ലഭിച്ചു. മോഡലിങും ചെയ്യുമായിരുന്നു. അതിലൂടെയാണ് അഭിനയ അരങ്ങേറ്റം കുറിച്ചത്.

ALSO READ : 'ഇത് കുടുംബങ്ങള്‍ കാണുന്ന ഷോ ആണ്'; ജിന്‍റോയ്ക്കും ഗബ്രിക്കും മുന്നറിയിപ്പുമായി ബിഗ് ബോസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!