നിറഞ്ഞ് ചിരിച്ച് രജനികാന്ത്, 'ഫാൻ ​ഗേൾ മൊമന്റ്' എന്ന് അപർണ, സെൽഫിക്ക് കയ്യടിച്ച് ആരാധകർ

By Web Team  |  First Published Mar 22, 2023, 10:28 PM IST

നടൻ രജനികാന്തിന് ഒപ്പമുള്ള ഫോട്ടോയാണ് അപർണ ബാലമുരളി പങ്കുവച്ചിരിക്കുന്നത്.


ലയാളികളുടെ പ്രിയ താരമാണ് അപർണ ബാലമുരളി. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ സ്ഥാനം വെള്ളിത്തിരയിൽ സൃഷ്ടിക്കാൻ അപർണയ്ക്ക് സാധിച്ചിട്ടുണ്ട്. ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച അപർണ, മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും അപർണ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ വൈറൽ. 

നടൻ രജനികാന്തിന് ഒപ്പമുള്ള ഫോട്ടോയാണ് അപർണ ബാലമുരളി പങ്കുവച്ചിരിക്കുന്നത്. ഫ്ലൈറ്റ് യാത്രയ്ക്കിടെ ആണ് ഇരുവരും ചേർന്ന് സെൽഫി എടുത്തിരിക്കുന്നത്. ഫാൻ ​ഗേൾ മൊമന്റ് എന്നാണ് ഫോട്ടോയ്ക്ക് അപർണ നൽകിയിരിക്കുന്ന ക്യാപ്ഷൻ. നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഇരുവരും തമ്മിൽ എന്നാണ് ഒരു സിനിമയിൽ അഭിനയിക്കുക എന്നാണ് പലരും ചോദിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Aparna Balamurali✨ (@aparna.balamurali)

അതേസമയം കാപ്പ എന്ന ചിത്രത്തിലാണ് അപര്‍ണ ബാലമുരളി ഒടുവില്‍ അഭിനയിച്ചത്. ഷാജി കൈലാസ് ആണ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ് ആണ് നായകനായി  എത്തിയത്. ഡിസംബര്‍ 22 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്റെ ഒടിടി പ്രീമിയര്‍ നെറ്റ്ഫ്ലിക്സിലൂടെ ജനുവരി 19 ന് ആയിരുന്നു. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയന് നിര്‍മ്മാണ പങ്കാളിത്തമുള്ള ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളും നിര്‍മ്മാണ പങ്കാളികളാണ്. തലസ്ഥാന നഗരിയുടെ ഇരുണ്ട വശം പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അപര്‍ണ ബാലമുരളിയാണ് നായിക. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 

കശ്മീര്‍ ഭൂചലനം: 'വി ആർ സേഫ് നൻപാ..' എന്ന് 'ലിയോ' ടീം

click me!