'ഓണം സ്പെഷ്യൽ' ഡാൻസ് വീഡിയോയുമായി അൻഷിത

By Web Team  |  First Published Aug 20, 2021, 7:17 PM IST

 ഷൂട്ടിങ് ലൊക്കേഷൻ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കുന്ന  അൻഷി ഒരു കാഷ്വൽ ഡാൻസ് വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. 


ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് 'കൂടെവിടെ'. പരമ്പരയിലെ നായിക-നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിൻ ജോസും അൻഷിത അഞ്ജിയുമാണ്. നിരവധി വേദികളിലും പരമ്പരകളിലും എത്തിയെങ്കിലും ഒരു പരമ്പരയിൽ സുപ്രധാന വേഷത്തിൽ ആദ്യമായാണ് അൻഷിത എത്തുന്നത്. 

പരമ്പരയ്ക്ക് ലഭിച്ച സ്വീകാര്യത പോലെ തന്നെ അൻഷിതയ്ക്കും വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്.   ഷൂട്ടിങ് ലൊക്കേഷൻ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കുന്ന  അൻഷി ഒരു കാഷ്വൽ ഡാൻസ് വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. കൂളങ് ഗ്ലാസ് വച്ച് സ്റ്റൈലിഷ് ലുക്കിലുള്ള ഡാൻസ് വീഡിയോ ആണിത്.  ഓണം സ്പെഷ്യൽ ആണോ എന്നാണ് വീഡിയോക്ക് ആരാധകരുടെ കമന്റ്. 

Latest Videos

ഋഷി, സൂര്യ എന്നിവരുടെ കോളേജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും അതിന്റെ മുന്നോട്ടുള്ള പ്രയാണവുമാണ് പരമ്പര പറയുന്നത്.  മലയാളിക്ക് ഏറെ പ്രിയങ്കരനായ നടന്‍ കൃഷ്ണകുമാര്‍ നീണ്ട ഇടവേളയ്ക്കുശേഷം മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയ പരമ്പര മികച്ച പ്രതികരണവുമായാണ് മുന്നേറുന്നത്. ബംഗാളി പരമ്പരയായ മോഹോറിന്റെ റീമേക്കായ പരമ്പര ആരേയും പിടിച്ചിരുത്തുന്ന പ്രണയമാണ് സ്‌ക്രീനിലെത്തിക്കുന്നത്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!