കുടുംബം നോക്കാനും അനിയനെ പഠിപ്പിക്കാനുമായി 19 വയസിൽ ജോലി ചെയ്ത് തുടങ്ങിയയാളാണ് അമൃത.
മിനിസ്ക്രീൻ പ്രേക്ഷകരുടെ ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് അമൃത നായർ. മീര വാസുദേവ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായ ശീതൾ എന്ന കഥാപാത്രമായാണ് അമൃത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ശ്രദ്ധേയ കഥാപാത്രം ആയിരുന്നെങ്കിലും വളരെ കുറച്ചുനാൾ മാത്രമാണ് നടി പരമ്പരയിൽ അഭിനയിച്ചത്. എന്നാൽ അതിനകം തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു.
ഇപ്പോഴിതാ സിമ്പിൾ ലുക്കിൽ വളരെ ക്യൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി. ഫോട്ടോഷൂട്ടുകൾ സ്ഥിരമായി പങ്കുവെക്കാറുള്ള താരം ഇപ്പോൾ കുറച്ച് സാധാരണ ചിത്രങ്ങളാണ് പകർത്തിയിരിക്കുന്നത്. ഗീത ഗോവിന്ദം താരം രേവതി മുരളിയാണ് ചിത്രങ്ങൾ പകർത്തിയത്. ഷൂട്ടിംഗ് ഇടവേളയിൽ കോഫീ ഷോപ്പിലെത്തിയതാണ് താരങ്ങൾ. കണ്ണ് മിഴിച്ച് ഇരിക്കുന്നതും, ചിരിക്കുന്നതുമായ ക്ലോസ് പോസുകളാണ് അമൃത നൽകിയിരിക്കുന്നത്. കണ്ടു രണ്ട് കണ്ണ് എന്ന പാട്ടും ബാക്ക്ഗ്രൗണ്ടിൽ കൊടുത്തിട്ടുണ്ട്.
undefined
മോഡലിങ്ങിലും സജീവമായ അമൃത സോഷ്യൽമീഡിയ പേജുകളിൽ മാത്രമല്ല യുട്യൂബ് ചാനലുമായും സജീവമാണ്. മോംമ്സ് ആന്റ് മി ലൈഫ് ഓഫ് അമൃത നായർ എന്ന പേരിലാണ് നടിയുടെ യുട്യൂബ് ചാനൽ. അമ്മയും സഹോദരനും മാത്രമാണ് അമൃതയ്ക്കുള്ളത്. അച്ഛനെ കുറിച്ചുള്ള ചോദ്യങ്ങൾ നിരന്തരമായി വന്നപ്പോൾ ഒരിക്കൽ അമൃത നൽകിയ മറുപടി ഇങ്ങനെയായിരുന്നു, 'എന്നെയും അനിയനെയും സിംഗിൾ പേരന്റായാണ് അമ്മ വളർത്തിയത്. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല അച്ഛനെ കുറിച്ച് ആരും ചോദിക്കേണ്ട', എന്നാണ് അമൃത പറഞ്ഞത്. അമൃതയുടെ സഹോദരൻ വിദ്യാർത്ഥിയാണ്.
'കോർത്തുപിടിക്കാൻ നിന്റെ കൈകൾ ഉള്ളിടത്തോളം എവിടെയും എത്താനാകും'; വിവാഹവാർഷികത്തിൽ ദുൽഖർ
കുടുംബം നോക്കാനും അനിയനെ പഠിപ്പിക്കാനുമായി 19 വയസിൽ ജോലി ചെയ്ത് തുടങ്ങിയയാളാണ് അമൃത. പഠനം കഴിഞ്ഞ് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് അമൃതയ്ക്ക് സീരിയലിലേക്ക് അവസരം വന്നത്. പത്തനാപുരം പുന്നലയാണ് അമൃതയുടെ നാട്. ഇപ്പോൾ കുടുംബത്തോടൊപ്പം തിരുവനന്തപുരത്താണ് താമസം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..