2030 വരെ വിവാഹം ഉണ്ടാകില്ല എന്നാണ് കല്യാണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അമൃതയുടെ അമ്മ മറുപടി നൽകിയത്.
കൊച്ചി:ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ അമൃത നായരുടെ വിവാഹത്തെ കുറിച്ച് ഇടയ്ക്കിടെ വാര്‍ത്തകള്‍ വരാറുണ്ട്. നടി അഭിനയിക്കുന്ന ലൊക്കേഷനില്‍ നിന്നും പങ്കുവെക്കുന്ന വീഡിയോസാണ് ഇത്തരം വാര്‍ത്തകള്‍ക്ക് കാരണം. എന്നാല്‍ അമൃതയുടെ വിവാഹം മൂന്ന് വര്‍ഷം കൂടി കഴിഞ്ഞിട്ടേ ഉണ്ടാവുകയുള്ളുവെന്ന് പറയുകയാണ് നടിയുടെ അമ്മയായ അമ്പിളി. യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അമൃതയും അമ്മയും.
2030 വരെ വിവാഹം ഉണ്ടാകില്ല എന്നാണ് കല്യാണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അമൃതയുടെ അമ്മ മറുപടി നൽകിയത്. കെട്ടിച്ചു വിടേണ്ട സമയം ആകുമ്പോൾ വിവാഹം കഴിപ്പിക്കും. ഏതു സെറ്റിൽ ചെന്നാലും ഇവൾക്ക് പക്വത വന്നിട്ടില്ല എന്നാണ് പറയുന്നത്, ആദ്യം അതുണ്ടാകട്ടെ. ഒരു മൂന്നുവർഷം കഴിഞ്ഞിട്ടേ ഉണ്ടാകൂ. ഒരു കുഞ്ഞൊക്കെ ഉണ്ടായാൽ അതിനെ വളർത്താൻ ഒക്കെ അറിയണ്ടേ.
എന്റെ മോൻ യുകെയിൽ പോയി വരട്ടെ എന്നും അമൃതയുടെ അമ്മ വീഡിയോയിലൂടെ പ്രതികരിച്ചു.
അമൃതയ്ക്ക് എന്നും ജോലി ഉണ്ടാകണം എന്നാണ് ആഗ്രഹം. അടുത്ത സുഹൃത്തുക്കൾ വരെ മോശം കമന്റുകൾ ഇടുന്നുണ്ട് എന്ന് അറിയുമ്പോൾ ആണ് വിഷമം എന്നാണ് അമൃതക്ക് പറയാൻ ഉള്ളത്.
അച്ഛന്റെ വിവരങ്ങൾ ചോദിച്ചുകൊണ്ട് ആളുകൾ ഇറിറ്റേറ്റ് ചെയ്യുന്ന പോലെ തോന്നിയിട്ടുണ്ടെന്ന് അമൃത നായർ പറയുന്നു. പലപ്പോഴായി അച്ഛന്റെ കാര്യങ്ങൾ തുറന്നുപറഞ്ഞിട്ടുള്ളതാണ്. എങ്കിലും വീണ്ടും വീണ്ടും അതേ ചോദ്യം തന്നെ ചോദിക്കുന്നത് മനഃപൂർവം തന്നെയാണ്. യൂ ട്യൂബ് സ്റ്റാർട്ട് ചെയ്യുന്ന സമയം മുതൽ തന്നെ അച്ഛന്റെ കാര്യങ്ങൾ ചോദിക്കുന്നു, നമ്മൾ ഒരേ ഉത്തരം നൽകുന്നു. ഇനി കൂടുതൽ പറയാൻ താത്പര്യമില്ല- അമൃതയും അമ്മയും പറയുന്നു.
കാണികളുമായി തര്‍ക്കിച്ച് ജൂഡ് ആന്തണി; കെഎല്‍എഫ് വേദിയില്‍ തര്‍ക്കം
സുനില്‍ ഷെട്ടിക്ക് വച്ച വേഷം അങ്ങനെ ശില്‍പ ഷെട്ടിക്ക് കിട്ടി.!