ഭർത്താവിന്റെ സ്നേഹ സമ്മാനം, പിറന്നാൾ ദിനത്തിൽ ഫ്ലാറ്റ് ! അന്തംവിട്ട് ആലീസ് ക്രിസ്റ്റി

By Web Team  |  First Published Jul 20, 2024, 5:39 PM IST

അനിയത്തിക്കും സുഹൃത്തിനുമൊപ്പമാണ് സജിന്‍ സര്‍പ്രൈസ് പ്ലാന്‍ ചെയ്തത്.


രമ്പരകളിലും ടിവി ഷോകളിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് ആലീസ് ക്രിസ്റ്റി. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം താരം പങ്കിടാറുണ്ട്. പിറന്നാള്‍ ദിനത്തില്‍ തനിക്ക് ലഭിച്ച വിശേഷപ്പെട്ട സര്‍പ്രൈസിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം താരം പങ്കിട്ടത്. കുറച്ചുനാളായി ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് ഇത് യാഥാര്‍ത്ഥ്യമായത് എന്നായിരുന്നു ആലീസിന്റെ ഭർത്താവ് സജിന്റെ പ്രതികരണം.

അനിയത്തിക്കും സുഹൃത്തിനുമൊപ്പമാണ് സജിന്‍ സര്‍പ്രൈസ് പ്ലാന്‍ ചെയ്തത്. ഇത്തവണയെങ്കിലും പൊളിയാതിരുന്നാല്‍ മതിയായിരുന്നു. ഒന്നിച്ചൊരു സിനിമ കാണാനായി പോയപ്പോഴാണ് ആദ്യത്തെ സമ്മാനം നല്‍കിയത്. സ്വര്‍ണ്ണം വാങ്ങിക്കൊടുക്കുകയായിരുന്നു ആദ്യം. അവർ പുതിയായി വാങ്ങിയ ഫ്‌ളാറ്റിന്റെ താക്കോല്‍ കൊടുക്കുന്നതാണ് പ്രധാന സര്‍പ്രൈസ്. കേക്ക് മുറിക്കുമെന്ന് ചേച്ചിക്ക് അറിയാമെങ്കിലും ഇന്ന് താക്കോല്‍ കിട്ടുന്ന കാര്യം അറിയില്ല. ഫ്‌ളാറ്റിലെ മറ്റ് വിശേഷങ്ങളൊക്കെ അവര് കാണിക്കുമെന്നായിരുന്നു സജിന്റെ സഹോദരിയായ കുക്കു പറഞ്ഞത്.

Latest Videos

undefined

പെട്ടെന്നുള്ള പ്ലാനായിരുന്നു ഇത്. വേറൊരു പ്ലാന്‍ ഉച്ചയ്ക്ക് പൊളിഞ്ഞു. ചേച്ചിയെ വിളിക്കാനായി പോവുന്നതും കേക്ക് മുറിക്കുന്നതും താക്കോല്‍ കൊടുക്കുന്നതുമായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. മഴയാണ്, വരാന്‍ പറ്റില്ലെന്നാണ് ചേച്ചി വിളിച്ചപ്പോള്‍ ഞങ്ങള്‍ പറഞ്ഞത്. എന്തിനാണ് ഇങ്ങോട്ട് വന്നത്, ഇവിടെല്ലാം വൃത്തിയായി കിടക്കുവാണെന്നായിരുന്നു കുക്കുവും ഷിബിനും വന്നപ്പോള്‍ ആലീസിന്റെ കമന്റ്.

മഹേഷും ഇഷിതയും; പുതിയ വിശേഷങ്ങൾ പങ്കുവച്ച് മൃദുല വിജയ്

നിലവില്‍ താമസിച്ചു കൊണ്ടിരിക്കുന്ന ഫ്‌ളാറ്റിന്റെ മുകള്‍നിലയില്‍ നമ്മള്‍ വേറൊരു ഫ്‌ളാറ്റ് മേടിച്ചു. നിന്റെ പേരിലാണ് മേടിച്ചതെന്നായിരുന്നു സജിന്‍ ആലീസിനോട് പറഞ്ഞത്. 'അയ്യോ, അത് ഞാന്‍ പ്രതീക്ഷിച്ചതേയില്ല. ശരിക്കും സര്‍പ്രൈസാ'യെന്നായിരുന്നു ആലീസിന്റെ പ്രതികരണം. ഫ്‌ളാറ്റ് രജിസ്‌ട്രേഷന്റെ രേഖകളും സജിന്‍ ആലീസിനെ കാണിച്ചിരുന്നു. അതിനിടയിലായിരുന്നു ആലീസിന് അമ്മയുടെ കോള്‍ വന്നത്. 'അമ്മേ, ഫ്‌ളാറ്റൊക്കെ മേടിച്ച് പേപ്പറൊക്കെ കൊണ്ടുനില്‍പ്പുണ്ട് എല്ലാവരും. ഞാന്‍ ഇതൊന്നും അറിഞ്ഞില്ലെ'ന്നുമായിരുന്നു അമ്മയോട് പറഞ്ഞത്. ഇത് പൊളിയാതിരിക്കാന്‍ ശരിക്കും കഷ്ടപ്പെട്ടിട്ടുണ്ട് ഞാന്‍ എന്നായിരുന്നു സജിന്‍ പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!