കാര്‍ത്തിയുടെ തല വെട്ടി വിജയിയുടെ ഒട്ടിച്ചു; വിജയിയെപ്പോലും ഏയറില്‍ കയറ്റി ഫാന്‍സിന്‍റെ പ്രവര്‍ത്തി

By Web Team  |  First Published Jul 14, 2024, 9:18 PM IST

വിജയ് ഫാന്‍സ് കഴിഞ്ഞ ദിവസം മുതല്‍ വ്യാപകമായി പ്രചരിച്ച ഈ ചിത്രം വിജയിയുടെ വിവിധ ഫാന്‍ പേജുകളില്‍ പ്രത്യക്ഷപ്പെട്ടു. 


ചെന്നൈ: ഡബ്യുഡബ്യുഇ റസ്ലറും ഹോളിവുഡ് നടനുമായ ജോണ്‍ സീന കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അംബാനി കുടുംബത്തിലെ വിവാഹത്തില്‍ അതിഥിയായി എത്തിയിരുന്ന ജോണ്‍ സീന. എന്നാല്‍ ജോണ്‍ സീന ഇതിന് പുറമേ കോളിവുഡ് സൂപ്പര്‍താരം വിജയിയെ സന്ദര്‍ശിച്ചു എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. 

വിജയ് ഫാന്‍സ് കഴിഞ്ഞ ദിവസം മുതല്‍ വ്യാപകമായി പ്രചരിച്ച ഈ ചിത്രം വിജയിയുടെ വിവിധ ഫാന്‍ പേജുകളില്‍ പ്രത്യക്ഷപ്പെട്ടു. ഗോട്ടില്‍ ജോണ്‍ സീനയുടെ സാന്നിധ്യം എന്നുവരെ ചില കഥകള്‍ ഫാന്‍സിനിടയില്‍ പ്രചരിച്ചു. എന്നാല്‍ ഈ പ്രചാരണങ്ങള്‍ക്കും ചിത്രത്തിനും മണിക്കൂറുകളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദളപതി വിജയെ തന്നെ കളിയാക്കുന്ന രീതിയില്‍ ഫാന്‍സ് ഒപ്പിച്ച പണിയാണ് ഈ ചിത്രം എന്നാണ് തമിഴ് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത. 

Latest Videos

തമിഴിലെ മറ്റൊരു താരം കാര്‍ത്തി ജോണ്‍ സീനയെ കണ്ട ചിത്രത്തില്‍ കാര്‍ത്തിയുടെ തലവെട്ടിയാണ് ജോണ്‍ സീനയ്ക്കൊപ്പം വിജയ് നില്‍ക്കുന്നപോലുള്ള ഒരു ചിത്രം ഉണ്ടാക്കിയത്. എന്തായാലും കടുത്ത വിമര്‍ശനമാണ് തമിഴ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. വിജയിക്ക് തന്നെ നാണക്കേടാണ് ഇത്തരം പരിപാടികളാണെന്നാണ് ഉയരുന്ന വിമര്‍ശനം. 

അതേ സമയം 2023 സെപ്തംബറിലാണ് ഹോളിവുഡ് താരവും ഡബ്യൂഡബ്യൂഇ സൂപ്പര്‍താരവുമായ ജോണ്‍ സീനയുമായി കാര്‍ത്തി കൂടികാഴ്ച നടത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ ഇതിന്‍റെ ചിത്രം കാര്‍ത്തി പങ്കുവച്ചിരിക്കുന്നത്. ഹൈദരാബാദിലെ ഡബ്യൂഡബ്യൂഇ സ്പെക്ടാക്കിളില്‍ വച്ചായിരുന്നു കൂടികാഴ്ച അന്ന് നടന്നത്.

ജോൺ സീനയെ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. എന്നോട് കാണിച്ച ഊഷ്മളതയ്ക്ക് നന്ദിയുണ്ട്. കുറച്ച് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ആരുമായി അടുപ്പം സ്ഥാപിക്കുന്ന താങ്കളുടെ കഴിവ് അതിശയകരമാണ്. തങ്കളുടെ സിഗ്നേച്ചര്‍ മുദ്രവാക്യമായ ഹസിൽ ലോയൽറ്റി റെസ്പെക്റ്റ് ഇതെല്ലാം അനുഭവപ്പെട്ടു - കാര്‍ത്തി അന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. 

ഡബ്യൂഡബ്യൂഇ  ചരിത്രത്തിൽ ഏറ്റവുമധികം ലോക ചാമ്പ്യൻഷിപ്പ് വിജയിച്ച, ഈ എന്‍റര്‍ടെയ്മെന്‍റ് കായിക ലോകത്തെ എക്കാലത്തെയും മികച്ച പ്രൊഫഷണൽ ഗുസ്തിക്കാരിൽ ഒരാളായി സീന അറിയപ്പെടുന്നത്. '

'വാഴ' യുടെ റിലീസ് മാറ്റി; രസകരമായ കാരണം വ്യക്തമാക്കി അണിയറക്കാര്‍

'പഴയ ഇന്ത്യനാണോ കണ്ടത്': ഇന്ത്യന്‍ 2വിനെ വാനോളം പുകഴ്ത്തി ലോകേഷ്, ഏയറില്‍ കയറ്റി സോഷ്യല്‍ മീഡിയ

tags
click me!