ആശംസകൾക്ക് നന്ദി അറിയിച്ച് മനോജ് കെ ജയനും രംഗത്തെത്തിയിട്ടുണ്ട്.
മലയാള സിനിമയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് മനോജ് കെ ജയന്‍. സീരിയലിൽ നിന്നാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നടനായും സഹനടനായും വില്ലനായുമെല്ലാം നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ മനോജ് കെ ജയൻ എത്തി. അനന്തഭദ്രത്തിലെ ദിഗംബരൻ, കുട്ടന്‍ തമ്പുരാൻ ഉൾപ്പടെ നിരവധി കഥാപാത്രങ്ങൾ അദ്ദേഹം സമ്മാനിച്ചു. ഇടയ്ക്ക് കോമഡി ട്രാക്കിലേക്കും നടൻ കയറിയിരുന്നു. വിവിധ വേഷപ്പകർച്ചയിലൂടെ മലയാളികളെ അമ്പരപ്പിച്ച് കൊണ്ടേയിരിക്കുന്ന മനോജ് കെ ജയന്റെ പിറന്നാളാണ് ഇന്ന്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. ഈ അവസരത്തിൽ നടൻ ഉണ്ണി മുകുന്ദൻ പങ്കുവച്ച ആശംസ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
'ഏറ്റവും വിനീതനായ സൂപ്പർ താരം മനോജ് ഏട്ടന് സന്തോഷകരമായ പിറന്നാൾ ആശംസകൾ! എല്ലാവർക്കും ഒരു സുവർണ്ണ ഹൃദയമായതിന് നന്ദി! നമ്മൾ ഒരുമിച്ചുള്ള സ്‌ക്രീൻ മാജിക്കുകൾക്കായി കാത്തിരിക്കുന്നു. ഒരുപാട് സ്‌നേഹം', എന്നാണ് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ആശംസകൾക്ക് നന്ദി അറിയിച്ച് മനോജ് കെ ജയനും രംഗത്തെത്തിയിട്ടുണ്ട്.
ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറമാണ് മനോജ് കെ ജയന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാളികപ്പുറത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും നിറഞ്ഞാടിയപ്പോൾ, അത് പ്രേക്ഷകർക്ക് പുത്തൻ അനുഭവമായി മാറി. പൊലീസ് ഉദ്യോഗസ്ഥനായി കുറച്ച് സമയമാണ് സ്ക്രീനിൽ എത്തിയതെങ്കിലും തന്റെ കഥാപാത്രത്തെ മനോഹരമായി മനോജ് കെ ജയൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരുന്നു. 2022 ഡിസംബര്‍ 30ന് ആണ് മാളികപ്പുറം റിലീസിന് എത്തിയത്. ഫെബ്രുവരി ആയപ്പോഴേക്കും ചിത്രം 100 കോടി ക്ലബ്ബിൽ ഇടംനേടി.
അനുരാഗ് താക്കൂറും രാജീവ് ശുക്ലയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടി- ചിത്രങ്ങൾ
ഗന്ധര്‍വ്വ ജൂനിയറില്‍ ആണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്‍ണു അരവിന്ദ് ആണ്. ഒരു ഗന്ധർവ്വന്റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നർമ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.