യുവരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ബേസിലും ടൊവിനോ തോമസും.
പ്രഖ്യാപന സമയം മുതൽ ഏറെ പ്രേക്ഷ ശ്രദ്ധനേടിയ ടൊവിനോ തോമസ്(tovino thomas) ചിത്രമാണ് മിന്നൽ മുരളി(Minnal Murali).ചിത്രത്തിന്റെതായി പുറത്തുവന്ന സ്റ്റില്ലുകൾക്കും ട്രെയിലറിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ വരുന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്. റിലീസുമായി ബന്ധപ്പെട്ട കൂടുതല്‍ വാര്‍ത്തകള്‍ വരുന്നതിനിടെ ടൊവിനോയും സംവിധായകൻ ബേസിൽ ജോസഫും(Basil Joseph) പങ്കുവെച്ച പുതിയ ചിത്രം ആഘോഷമാക്കുകയാണ് ആരാധകര്‍.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മികച്ച ബാറ്ററായ യുവരാജിനൊപ്പമുള്ള ചിത്രമാണ് ഇരുവരും ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. മിന്നല്‍ മുരളിയുിടെ പ്രൊമോ ഷൂട്ടിംഗിനായി മുംബൈയിലെത്തിയപ്പോഴാണ് യുവരാജിനൊപ്പം ഫോട്ടോ എടുത്തത്.
undefined
‘എക്കാലത്തും താങ്കളുടെ വളരെ വലിയൊരു ആരാധകനാണ് ഞാന്‍. താങ്കള്‍ക്കൊപ്പം അല്‍പസമയം ചെലവഴിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. ഡർബനിലെ നിങ്ങളുടെ ആറ് സിക്‌സറുകൾ പോലെ ഇത് എനിക്ക് അവിസ്മരണീയ ഓർമയായി തുടരും,’ എന്ന കുറിപ്പോടെയാണ് ടൊവിനോ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
പിന്നാലെ നിരവധിയാളുകളാണ് ഇരുവരുടെയും ചിത്രത്തിന് കമന്റുകളുമായെത്തുന്നത്. ‘ഇതോടെ ചിത്രത്തിന് ഏറ്റവും വലിയ പ്രൊമോഷന്‍ ആയി, അടുത്ത സിനിമയില്‍ യുവരാജും ഉണ്ടേല്‍ പൊളിക്കും,’ എന്നൊക്കെയാണ് കമന്റുകൾ.
അരുണ്‍ അനിരുദ്ധനും ജസ്റ്റിൻ മാത്യുവുമാണ് മിന്നൽ മുരളിയുടെ തിരക്കഥ എഴുതുന്നത്. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും മിന്നല്‍ മുരളിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വി എഫ് എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ് ആണ്.