സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള പുതിയ ചിത്രമാണ് സൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
സച്ചിന് ടെന്‍ഡുല്‍ക്കറിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് നടൻ സൂര്യ. മുംബൈയിൽ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. 'ബഹുമാനവും സ്നേഹവും', എന്നാണ് ഫോട്ടോയ്ക്ക് സൂര്യ നൽകിയ ക്യാപ്ഷൻ. എന്നാൽ എന്തിനാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല.
സൂര്യ ഫോട്ടോ ഷെയർ ചെയ്തതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. നടിപ്പിൻ നായകനും മാസ്റ്റർ ബ്ലാസ്റ്ററും കണ്ടുമുട്ടി എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. നിരവധി പേർ ഫോട്ടോ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള പുതിയ ചിത്രമാണ് സൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. 'സൂര്യ 42' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും യു വി ക്രിയേഷൻസിന്റെ ബാനറില്‍ വംശി പ്രമോദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ആര്‍ എസ് സുരേഷ് മണ്യൻ ആണ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് രാമ ദോസ്സ് ആണ്. പ്രൊഡക്ഷൻ കോര്‍ഡിനേറ്റര്‍ ഇ വി ദിനേശ് കുമാറുമാണ്.
സംവിധായകൻ ബാലയും സൂര്യയും ഒന്നിക്കുന്ന ചിത്രത്തിൽ നിന്നും അടുത്തിടെ നടൻ പിൻമാറിയിരുന്നു. 'വണങ്കാൻ' എന്നാണ് ചിത്രത്തിന്റെ പേര്. 'പിതാമഹൻ' എന്ന ചിത്രത്തിന് ശേഷം ബാലയും സൂര്യയും ഒന്നിക്കുന്നുവെന്നതിനാല്‍ 'വണങ്കാൻ' വൻ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സൂര്യയുടെ 2ഡി എന്റര്‍ടെയിന്‍മെന്റ്‌സ് തന്നെയായിരുന്നു ചിത്രം നിര്‍മിക്കാൻ തീരുമാനിച്ചിരുന്നത്. 'വണങ്കാനി'ല്‍ നിന്ന് സൂര്യ പിൻമാറിയ കാര്യം ബാല തന്നെയാണ് അറിയിച്ചത്. 'സൂര്യ 41' എന്ന താല്‍ക്കാലിക പേരിലായിരുന്നു ചിത്രം ആദ്യം അറിയിപെട്ടിരുന്നത്.
എൺപതുകളിലെ 'രോമാഞ്ചം' സ്റ്റാർസ് ഇവർ ആയാലോ? ഫോട്ടോ വൈറൽ