ഗുരുവായൂരിൽ നിന്നുമുള്ളതാണ് വീഡിയോ.
മലയാളത്തിന്റെ പ്രിയ നടനാണ് സുരേഷ് ഗോപി. കാലങ്ങളായുള്ള അഭിനയ ജീവിത്തിൽ ചെറുതും വലുതുമായ ഒട്ടനവധി സിനിമകളാണ് അദ്ദേഹം മലയാളികൾക്കായി സമ്മാനിച്ചത്. അഭിനേതാവിന് പുറമെ സഹജീവികളോട് സ്നേഹവും സഹതാപവും കാണിക്കുന്ന അദ്ദേഹം അവരെ കയ്യയഞ്ഞ് സഹായിക്കുന്നതിൽ മുൻപന്തിയിലാണ്. കുഞ്ഞുങ്ങളെ ഏറെ ഇഷ്ടമുള്ള ആളാണ് സുരേഷ് ഗോപി. അക്കാര്യം താരം പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ ഒരു കുഞ്ഞ് കുട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനടുകയാണ്.
ഗുരുവായൂരിൽ നിന്നുമുള്ളതാണ് വീഡിയോ. ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നടൻ. ഇവിടെ വച്ചാണ് ഒരു കുഞ്ഞിനെ സുരേഷ് ഗോപി എടുക്കുന്നത്. താരം എടുത്തതും മാറോട് ചേർന്ന് കുഞ്ഞ് കുഞ്ഞ് കുസൃതി കാട്ടിയിരിക്കുന്ന കൊച്ചുമിടുക്കിയെ വീഡിയോയിൽ കാണാം. ശേഷം കുഞ്ഞിനെ വച്ചു തന്നെയാണ് നടൻ വിളക്ക് കൊളുത്തിയതും. ബന്ധുക്കൾ തിരികെ എടുക്കാൻ പോയപ്പോൾ അവർക്കൊപ്പം പോകാൻ കൂട്ടാക്കാതെ സുരേഷ് ഗോപിയുടെ തോളത്ത് പറ്റിക്കിടക്കുന്ന കുഞ്ഞിനെയും കാണാൻ സാധിക്കും.
'വാലിബൻ' തിയറ്ററിൽ, 'ബറോസ്' റിലീസിന്; ഇനി അവന്റെ വരവ്, 'റമ്പാന്‍റെ'
അതേസമയം, വരാഹം എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ത്രില്ലർ ഗണത്തിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് സനൽ വി ദേവനാണ്. ഗൗതം മേനോനും നവ്യ നായരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മനു സി കുമാർ ആണ്. ജിത്തു കെ ജയൻ, മനു സി കുമാർ എന്നിവരാണ് കഥ. ഗരുഡന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം പ്രമേയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..