മോഡലും നടനുമായ പ്രേം ജേക്കബ് ആണ് സ്വാസികയുടെ ഭര്‍ത്താവ്.
കഴിഞ്ഞ ദിവസം ആയിരുന്നു നടിയും അവതാരകയുമായ സ്വാസിക വിജയിയുടെ വിവാഹം. മോഡലും നടനുമായ പ്രേം ജേക്കബ് ആണ് സ്വാസികയുടെ ഭര്‍ത്താവ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹ ആഘോഷത്തിൽ മലയാളത്തിന്റെ പ്രിയ നടൻ സുരേഷ് ഗോപിയും എത്തിച്ചേർന്നിരുന്നു. ഈ വേളയിൽ പ്രേമിനും സ്വാസികയ്ക്കും ആശംസ അറിയിച്ച് കൊണ്ട് സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
'ഞാൻ ഒരു കല്യാണം നടത്തിയതിന്റെ ക്ഷീണത്തിൽ മുങ്ങി നിൽക്കുകയാണ്. ശബ്ദം പോലും പോയിരിക്കുകയാണ്. ഞാൻ വന്നപ്പോൾ ആർപ്പുവിളികൾ കേട്ടു. അതിനൊപ്പം വിളിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ തൊണ്ടയ്ക്ക് സുഖമില്ല. ദൈവം തന്ന ദാനം മനം കുളിർക്കെ അനുഭവിച്ച ഒരച്ഛനായാണ് ഞാൻ ഇപ്പോഴും മുന്നോട്ട് പോകുന്നത്. അങ്ങനെയാണ് ഞാൻ ഇവിടെയും നിൽക്കുന്നത്. സ്വാസികയ്ക്ക് സ്വന്തം അച്ഛനും അമ്മയുമെല്ലാം ഉണ്ട്. എന്നെ ചേട്ടായെന്നാണ് സ്വാസിക വിളിക്കുന്നത്. എങ്കിലും പ്രായം നിഷ്കർഷിക്കുന്നത് അല്ലെങ്കിലും പെൺകുട്ടികളെ കാണുമ്പോൾ അച്ഛന്റെ സ്ഥാനത്ത് നിൽക്കുന്നത് വളരെ സേഫാണ്. ഇവിടെ പങ്കെടുക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. അതുപോലെ ആരോഗ്യപൂർണരായ നല്ല ഒരുപാട് കുഞ്ഞുങ്ങൾ രണ്ടുപേർക്കും ഉണ്ടാകട്ടെ. നിങ്ങളുടെ കുടുംബത്തേക്കാൾ ആ കുഞ്ഞുങ്ങളെ ആവശ്യം സമൂഹത്തിനാണ്. ഒരുപാട് കുഞ്ഞുങ്ങളുണ്ടാകുന്നതാണ് ലോകത്തിനും നല്ലത്',എന്നാണ് സുരേഷ് ഗോപി പറയുന്നത്.
വിജയിയെ കടത്തിവെട്ടി ആ നടൻ, പരിസരത്തില്ലാതെ മലയാള താരങ്ങൾ, ജനപ്രീതിയില്‍ മുന്നിൽ ഇവര്‍
ജനുവരി ആദ്യമാണ് സ്വാസിക വിവാഹിതയാകാന്‍ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. ശേഷം താനാണ് പ്രേമിനെ പ്രപ്പോസ് ചെയ്തതെന്നും സ്വാസിക തുറന്നു പറഞ്ഞിരുന്നു. ഒടുവില്‍ ജനുവരി 24ന് ഇരുവരും വിവാഹിതരാകുകയും ചെയ്തു. വൈഗ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ സ്വാസികയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത് വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..