അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് വില 23.10 ലക്ഷം രൂപയാണെന്നാണ് വിവരം.
മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസിൽ ഇടംനേടിയ താരമാണ് സൗബിൻ ഷാഹിർ. അഭിനയത്തിൽ ഏറെ തിരക്കുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് സൗബിൻ ഇപ്പോൾ. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും തന്റെ കുഞ്ഞ് വലിയ വിശേഷങ്ങൾ സൗബിൻ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ബൈക്ക് സ്വന്തമാക്കിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടൻ.
ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്‍റെ 1250 ജിഎസ് എന്ന ബൈക്ക് ആണ് സൗബിൻ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ മഞ്ജു വാര്യരും ഇതേ ബൈക്ക് സ്വന്തമാക്കിയിരുന്നു. മകനും ഭാര്യയ്ക്കും ഒപ്പമാണ് സൗബിൻ ബൈക്ക് വാങ്ങാൻ എത്തിയത്. ഇതിന്റെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ബൈക്കിൽ ഇരുന്ന് താരം റൈഡ് ചെയ്യുന്നതും വീഡിയോയിൽ കാണാം. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് വില 23.10 ലക്ഷം രൂപയാണെന്നാണ് വിവരം.
അതേസമയം, ‘രോമാഞ്ചം’ ആണ് സൗബിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേര്‍ത്ത് ഭയത്തിന്‍റെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്.
സൗബിനൊപ്പം അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, തുടങ്ങി അഭിനയിച്ചവരുടെ മികവുറ്റ പ്രകടങ്ങളും കൈയടി നേടിക്കൊടുത്ത ഘടകമാണ്. ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നേടി ചിത്രം പ്രദർശനം തുടരുകയാണ്.
ജപ്തി ഭീഷണി നേരിട്ട് മോളി കണ്ണമാലിയുടെ വീട്, ആധാരം തിരിച്ചെടുത്ത് നൽകി ഫിറോസ് കുന്നംപറമ്പിൽ- വീഡിയോ