ഇത് അസ്വസ്ഥതയല്ല, നാണക്കേടും കുറ്റബോധവുമാണ്: തുറന്നടിച്ച് സിദ്ധാര്‍ത്ഥ്

By Web Team  |  First Published Apr 14, 2024, 8:03 AM IST

കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള സന്ദേശവുമായാണ് ചിത്ത എന്ന സിനിമ എത്തിയത്.
ജെഎഫ്ഡബ്യൂ ഈവന്‍റിലാണ് സിദ്ധാര്‍ത്ഥ് സംസാരിച്ചത്.


ചെന്നൈ: നടൻ സിദ്ധാർത്ഥ് തൻ്റെ 2023ലെ ചിത്രമായ 'ചിത്ത'യെ കുറിച്ച് ഒരു പരിപാടിയിൽ സംസാരിക്കവെ രൺബീർ കപൂറിൻ്റെ കഴിഞ്ഞവര്‍ഷത്തെ വന്‍ ഹിറ്റായ 'അനിമൽ' എന്ന സിനിമയ്ക്കെതിരെ പരോക്ഷമായി ചില പരാമര്‍ശങ്ങള്‍ നടത്തിയത് വൈറലാകുകയാണ്. നേരിട്ട് അനിമല്‍ എന്ന് പറയാതെ ‘മിരുഗം’ എന്ന അനിമലിന്‍റെ തമിഴ് പേരാണ് സിദ്ധാർത്ഥ് ഉപയോഗിച്ചത്. കൂടാതെ 2023-ൽ പുറത്തിറങ്ങിയ തൻ്റെ ചിത്രം അസ്വസ്ഥമാക്കി എന്ന് അഭിപ്രായപ്പെട്ടവരെയാണ് സിദ്ധാര്‍ത്ഥ് ഈ വിമര്‍ശനത്തിലൂടെ ലക്ഷ്യമിട്ടത്. 

കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള സന്ദേശവുമായാണ് ചിത്ത എന്ന സിനിമ എത്തിയത്.
ജെഎഫ്ഡബ്യൂ ഈവന്‍റിലാണ് സിദ്ധാര്‍ത്ഥ് സംസാരിച്ചത്. "ഒരു സ്ത്രീയും എന്നെയോ 'ചിത്ത' സംവിധായകനെയോ ഈ ചിത്രം അസ്വസ്ഥതയുണ്ടാക്കി എന്ന് പറഞ്ഞ് സമീപിച്ചിട്ടില്ല. എന്നാൽ പല പുരുഷന്മാരും ഈ ചിത്രം അസ്വസ്ഥതയുണ്ടാക്കി സമ്മതിച്ചിട്ടുണ്ട്. ഇത്തരം സിനിമകൾ കാണില്ലെന്ന് അവർ പറഞ്ഞിട്ടുണ്ട്. പക്ഷേ, അവർക്ക് 'മിരുഗം' (ഇംഗ്ലീഷിൽ 'അനിമല്‍' എന്നർത്ഥം) എന്ന് ഒരു സിനിമ അവര്‍ക്ക് കാണാൻ കഴിയും, പക്ഷേ എൻ്റെ സിനിമ അവരെ അസ്വസ്ഥരാക്കി. ഇത് അസ്വസ്ഥതയല്ല, നാണക്കേടും കുറ്റബോധവുമാണ്. കുഴപ്പമില്ല, അത് ഉടൻ മാറും ” - സിദ്ധാര്‍ത്ഥ് പറഞ്ഞു. 

Latest Videos

undefined

എസ് യു അരുൺ കുമാർ രചനയും സംവിധാനവും നിർവ്വഹിച്ച 'ചിത്ത' കുട്ടികള്‍ക്കെതിരായ ആക്രമണത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു ഇമോഷണൽ ത്രില്ലറാണ്. സിദ്ധാർത്ഥ്, നിമിഷ സജയൻ, ബേബി സഹസ്ര ശ്രീ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

അതിജീവിതയായ  കുട്ടികളോട് എങ്ങനെ പെരുമാറണം, കുടുംബത്തിലുണ്ടാകുന്ന ആഘാതം, അവർക്ക് എങ്ങനെ പിന്തുണ നൽകണം എന്നതിനെക്കുറിച്ചുള്ള വളരെ ആവശ്യമായ സാമൂഹിക സന്ദേശം ഈ ചിത്രം നൽകുന്നു. തൻ്റെ ഹോം ബാനറായ എടാകി എൻ്റർടെയ്ൻമെൻ്റിൽ സിദ്ധാർത്ഥ് തന്നെയാണ് ചിത്രം നിർമ്മിച്ചത്. ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. 

ഡേവിഡ് വാര്‍ണര്‍ ബാഹുബലിയായി വന്നാല്‍ രാജമൗലി സഹിക്കുമോ ? ; പുതിയ വീഡിയോ വൈറല്‍.!

ബോളിവുഡിലെ ചിലര്‍ ഭാര്യമാരെയും, ഭര്‍ത്താക്കന്മാരെയും ഉപയോഗിക്കുകയാണ്: വെളിപ്പെടുത്തി നോറ ഫത്തേഹി
 

click me!