രമ്യ നമ്പീശന്റെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം.
ബാലതാരമായി എത്തി പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയ ഒട്ടനവധി പേരുണ്ട്. പ്രത്യേകിച്ച് മലയാളത്തിൽ കുട്ടിക്കാലം മുതൽ അഭിനയപാടവം കൊണ്ട് ജനശ്രദ്ധനേടിയ ഇവർ ഒരുഘട്ടം കഴിയുമ്പോൾ സിനിമയിൽ നിന്നും മാറി നിൽക്കാറുണ്ട്. പഠിത്തത്തിന് വേണ്ടിയാകും പലപ്പോഴും ഇത്. എന്നാൽ വീണ്ടും അവർ ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ ആ പഴയ ബാലതാരം തന്നെയാണോ എന്ന് ചോദിപ്പിക്കുന്നതരത്തിൽ ഒരുപാട് മാറിയിരിക്കും. അത്തരത്തിലൊരു താരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.
ബോളിവുഡ് താരങ്ങളെ ധ്വനിപ്പിക്കുന്ന തരത്തിലാണ് ഈ താരത്തിന്റെ ഗെറ്റപ്പ്. പോണി ടെയിൽ കെട്ടി ജെന്റിൽമാൻ ലുക്കിലാണ് താരത്തിന്റെ എൻട്രി. ആരും നോക്കി നിന്നു പോകുന്ന ലുക്കിലെത്തിയത് മറ്റാരുമല്ല സനൂപ് സന്തോഷ് ആണ്. ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ എന്ന ചിത്രത്തിലൂടെ മലയാളികൾ ഏറ്റെടുത്ത ആ കൊച്ചു പയ്യനാണോ ഇതെന്നാണ് പലരും കമന്റുകളായി ചോദിക്കുന്നത്. അത്രയ്ക്ക് മാറ്റം സനൂപിന് വന്നിട്ടുണ്ട്. രമ്യ നമ്പീശന്റെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സനൂപ്.
undefined
2013ൽ പുറത്തിറങ്ങിയ ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ എന്ന ചിത്രത്തിലൂടെയാണ് സനൂപ് വെള്ളിത്തിരയിൽ എത്തുന്നത്. അതിന് മുൻപ് തന്നെ സനൂപ് മലയാളികൾക്ക് സുപരിചിതൻ ആയിരുന്നു. നടി സനൂഷയുടെ സഹോദരൻ എന്ന നിലയിൽ. മങ്കി പെന്നിൽ റയാൻ ഫിലിപ്പ് എന്ന കഥാപാത്രത്തെയാണ് സനൂപ് അവതരിപ്പിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഇതിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, കേരള ഫിലിം ക്രിട്ടിക്സ്, ഏഷ്യാവിഷൻ അവാർഡ്, ഏഷ്യാനെറ്റ് ഫിലിം അവാർഡ്, വനിതാ ഫിലിം അവാർഡ് തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ സനൂപിനെ തേടി എത്തി.
ശ്രീകുട്ടി വീണ്ടും ഗര്‍ഭിണിയാണോ ? ഒടുവിൽ ചോദ്യങ്ങൾക്ക് മറുപടിയുമായി നടി
ശേഷം പെരുച്ചാഴി, ഭാസ്കർ ദി റാസ്കൽ, കുട്ടികളുണ്ട് സൂക്ഷിക്കുക, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജോണി ജോണി എസ് അപ്പാ, ജോ ആൻഡ് ദ ബോയ് തുടങ്ങി സിനിമകളിലും സനൂപ് വേഷമിട്ടു. മമ്മൂട്ടി, മോഹൻലാൽ, മഞ്ജുവാര്യർ ഉൾപ്പടെയുള്ള മുൻനിര താരങ്ങൾക്ക് ഒപ്പമാണ് താരം ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് എന്നത് ഏറെ ശ്രദ്ധേയമാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..