92 ലക്ഷം രൂപയുടെ കാര്‍ മാനസിക പീഡനമായി: കാര്‍ കമ്പനിയോട് 50 കോടി രൂപ ആവശ്യപ്പെട്ട് നടി നിയമനടപടിക്ക്

By Web Team  |  First Published Aug 31, 2024, 6:16 PM IST

ബോളിവുഡ് താരം റിമി സെൻ വാങ്ങിയ ലാൻഡ് റോവർ കാറുമായി ബന്ധപ്പെട്ട് 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടിക്ക്.


ദില്ലി: ബോളിവുഡ് താരം റിമി സെൻ കാർ കമ്പനിയായ ലാൻഡ് റോവറിനോട് 50 കോടി രൂപ ആവശ്യപ്പെട്ട് നിയമനടപടിക്ക്. 2020ൽ 92 ലക്ഷം രൂപയ്ക്കാണ് റിമി സെൻ ലാൻഡ് റോവര്‍ കാർ വാങ്ങിയത്. കാറുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികളുടെ പേരിൽ ലാൻഡ് റോവർ ഡീലര്‍മാര്‍ മാനസികമായി ഉപദ്രവിച്ചതായി ഇവര്‍ അയച്ച വക്കീല്‍ നോട്ടീല്‍ ആരോപിക്കുന്നു. 

സതീഷ് മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നാണ് വാഹനം വാങ്ങിയത്. ലിമിറ്റഡ്, ജാഗ്വാർ ലാൻഡ് റോവറിന്‍റെ അംഗീകൃത ഡീലറാണ് ഇവര്‍. 2023 ജനുവരി വരെ സാധുതയുള്ള വാറന്‍റി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് കാരണവും തുടർന്നുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ കാരണം കാർ മിക്കവാറും ഉപയോഗിക്കാതെ കിടന്നു. 

Latest Videos

undefined

എന്നാല്‍ പിന്നീട് ഈ വാഹനം ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ നടിക്ക് നിരവധി തകരാറുകൾ നേരിട്ടതായി ആരോപിക്കപ്പെടുന്നു. സൺറൂഫ്, സൗണ്ട് സിസ്റ്റം, പിൻ ക്യാമറ എന്നിവയ്ക്കെല്ലാം പ്രശ്നങ്ങള്‍ നേരിട്ടു.
2022 ആഗസ്റ്റ് 25 ന് പിൻ ക്യാമറ തകരാറിലായതാണ് കാർ പിറകോട്ട് എടുക്കുമ്പോള്‍ ഇടിച്ചെന്നും നടി ആരോപിക്കുന്നു. 

ഈ പ്രശ്‌നങ്ങളെക്കുറിച്ച് ഡീലർമാരെ അറിയിച്ചിട്ടും, തന്‍റെ പരാതികൾ പരിശോധിക്കുക പോലും ചെയ്യാതെ അവർ തള്ളിക്കളയുകയായിരുന്നുവെന്ന് റിമി സെൻ ആരോപിക്കുന്നു. പിന്നീട് ഒരോ പ്രശ്നത്തിനും നിരന്തരം അറ്റകുറ്റപ്പണികള്‍ വേണ്ടിവന്നുവെന്നും നടി പറയുന്നു. 

അംഗീകൃത ഡീലറുടെ നിർമ്മാണത്തിലും തുടർന്നുള്ള അറ്റകുറ്റപ്പണികളിലും കാർ തകരാറിലാണെന്ന്  സെൻ ഫയൽ ചെയ്ത വക്കീൽ നോട്ടീസ് അവകാശപ്പെടുന്നു. കാർ പത്ത് തവണ അറ്റകുറ്റപ്പണികൾക്കായി അയച്ചുവെങ്കിലും പിന്നീടും അത് തകരാറിലാകുന്നത് തുടരുന്നു, ഇത് തനിക്ക് മാനസിക പീഡനവും കാര്യമായ അസൗകര്യവും ഉണ്ടാക്കിയെന്നും നടി പറയുന്നു. 

താൻ അനുഭവിച്ച മാനസിക പീഡനത്തിന് 50 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നിയമ ചെലവുകൾക്കായി 10 ലക്ഷം രൂപ കൂടി നൽകണമെന്നും സെൻ ആവശ്യപ്പെടുന്നു. കേടായ കാർ മാറ്റി നല്‍കണം എന്നാണ് നടി പറയുന്നത്. 

'അവനൊരു സ്ത്രീലമ്പടൻ' : രണ്‍ബീറിനെ അന്ന് വിളിച്ചത് ഇപ്പോഴും ശരിയാണെന്ന് കങ്കണ

'മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടോ': 'പവര്‍ ഗ്രൂപ്പ്' ചോദ്യത്തില്‍ തുറന്നടിച്ച് മോഹന്‍ലാല്‍

click me!