കവിത നായര്‍ ആണ് സീരിയലിലെ നായിക
അനുരാഗഗാനം പോലെ എന്ന സീരിയലിന്റെ പ്രൊമോ സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്തത് മുതൽ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയ മുഖമാണ് നായകൻ പ്രിൻസിന്റേത്. നായിക കവിത നായർ മലയാളികൾക്ക് പരിചിതയാണെങ്കിലും പ്രിൻസിനെ അത്ര കണ്ട് ആളുകൾക്ക് അറിയുമായിരുന്നില്ല. എന്നാൽ ചുരുങ്ങിയ എപ്പിസോഡുകൾ കൊണ്ട് മികച്ച പ്രതികരണമാണ് മലയാളികൾ നൽകുന്നതെന്ന് സീരിയൽ റ്റുഡേ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രിൻസ് പറയുന്നു.
നായകന്റെ വണ്ണം തുടക്കം മുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഈ തടി സീരിയലിനുവേണ്ടി ഉണ്ടാക്കിയതല്ലെന്ന് പറയുന്നു പ്രിന്‍സ്. സത്യത്തില്‍ എനിക്ക് ഇതിലും അധികം തടി ഉണ്ടായിരുന്നു. തടി കാരണം ആണ് ഈ സീരിയലില്‍ അവസരം ലഭിച്ചത്. നാദിര്‍ഷിക്കയാണ് ആ അവസരം ഉണ്ടാക്കി തന്നത്. അത് എന്റെ ഭാഗ്യമായി കരുതുന്നു. തടി കാരണം ഞാന്‍ ഒരിക്കലും ബുദ്ധിമുട്ടിയിട്ടില്ല. ഈ തടിയില്‍ ഞാന്‍ ഹാപ്പിയാണ്. എന്റെ അമ്മയ്ക്കും ഞാന്‍ തടിച്ചിരിയ്ക്കുന്നതാണ് ഇഷ്ടം' എന്നാണ് നടൻ പറയുന്നത്.
കവിത നായര്‍ക്കൊപ്പമുള്ള അഭിനയം നല്ല ഒരു എകസ്പീരിയന്‍സ് ആണ്. വളരെ അധികം സപ്പോര്‍ട്ട് ആണ് അവരുടെ ഭാഗത്ത് നിന്ന് കിട്ടുന്നത്. വളരെ ഫ്രീയായി അഭിനയിക്കുന്ന നല്ല ഒരു ആര്‍ട്ടിസ്റ്റാണ് കവിത നായര്‍. അവരുടെ അഭിനയം കണ്ട് നില്‍ക്കാന്‍ വേണ്ടി എനിക്ക് ഷൂട്ട് ഇല്ലാത്ത ദിവസവും ഞാന്‍ സെറ്റില്‍ പോകാറുണ്ട്. ഞാന്‍ സത്യത്തില്‍ അവരുടെ വലിയ ആരാധകനാണ്. നാച്വറര്‍ ആക്ടറാണ് കവിതയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
തീര്‍ത്തും രണ്ട് സാഹചര്യങ്ങളില്‍ ജീവിച്ചു വളര്‍ന്ന, വ്യത്യസ്ത അഭിപ്രായങ്ങളുള്ള രണ്ട് പേര്‍ ജീവിതത്തിലും ഒന്നിക്കുന്ന രസകരമായ കാഴ്ചകളാണ് അനുരാഗ ഗാനം പോലെ എന്ന സീരിയലിന്റെ കഥാഗതി.
ALSO READ : റിനോഷിന്‍റെ ഉത്തരം; ബിഗ് ബോസ് വേദിയില്‍ ചിരി നിര്‍ത്താനാവാതെ മോഹന്‍ലാല്‍: വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം