കുറച്ചു പൊട്ടിപ്പോയ ചില്ലുകൾ നിരത്തിവച്ചോരു ലോകഭൂപടമാണ് നടന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
മലയാളികളുടെ പ്രിയ താരമാണ് പ്രണവ്. മോഹൻലാലിന്റെ മകൻ ആയതുകൊണ്ട് തന്നെ കുട്ടിക്കാലം മുതൽ മലയാളികൾക്ക് ഏറെ സുപരിചിതനാണ് താരം. സിനിമയെക്കാൾ ഏറെ യാത്രകളെ പ്രണയിക്കുന്ന പ്രണവ് എന്നും ആരാധകർക്ക് കൗതുകമാണ്. ട്രാവൽ ബാഗും തൂക്കി തികച്ചും സാധാരണക്കാരനെ പോലെ രാജ്യങ്ങൾ ചുറ്റിക്കറങ്ങുന്ന പ്രണവിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അവയെല്ലാം ഇരുകയ്യും നീട്ടിയാണ് പ്രണവ് സ്വീകരിക്കുന്നതും. ഇപ്പോഴിതാ പ്രണവ് പങ്കുവച്ചൊരു പോസ്റ്റാണ് ജനശ്രദ്ധനേടുന്നത്.
കുറച്ചു പൊട്ടിപ്പോയ ചില്ലുകൾ നിരത്തിവച്ചോരു ലോകഭൂപടമാണ് പ്രണവ് ഷെയർ ചെയ്തിരിക്കുന്നത്. അതിൽ സൂക്ഷിച്ച് നോക്കിയാൽ സെൽഫി എടുക്കുന്ന പ്രണവിനെ കാണാം. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ രസകരമായ കുറിപ്പുമായി ആരാധകരും രംഗത്തെത്തി.
"ഫോട്ടോ കണ്ടിട്ട് ഇന്ത്യയിൽ പ്രണവും തെക്കേ അമേരിക്ക സൈഡിൽ ഒരു ലേഡിയുണ്ട്. അയ്ശേരി നാട് കറങ്ങി അവസാനം ആളെ കണ്ടെത്തിയോ, ഉലകം ചുറ്റും വാലിബൻ, രാജ്യസ്നേഹമുള്ളവനാ ഇന്ത്യയിൽ നിന്ന് തന്നെ ഫോട്ടോ എടുത്തു, അപ്പു ഏട്ടനെ ഒന്നു നേരിൽ കാണാൻ സാധിക്കുമോ, ആ ഇന്ത്യയിലോട്ടൊന്ന് സൂക്ഷിച്ച് നോക്കിക്കേ", എന്നിങ്ങനെ പോകുന്നു കമന്റുകൾ.
2002ൽ പുറത്തിറങ്ങിയ ഒന്നാമൻ എന്ന ചിത്രത്തിൽ ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ നടനാണ് പ്രണവ് മോഹൻലാൽ. പുനർജനി (2003) എന്ന ചിത്രത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും പ്രണവിന് ലഭിച്ചിരുന്നു. 2018ൽ റിലീസ് ചെയ്ത ആദി എന്ന സിനിമയിലൂടെയാണ് നായകനായി പ്രണവ് അരങ്ങേറ്റം കുറിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങളും പ്രണവിന്റേതായി മലയാളികൾക്ക് മുന്നിലെത്തി. താരത്തിന്റെ പുതിയ സിനിമ ഏതെന്നറിയാനുള്ള കാത്തിരിപ്പിലാണ് നിലവിൽ മലയാളികൾ.
'എയറിൽ പോയത് ഞാനാ, സെറീനയെ അല്ല ഉദ്ദേശിച്ചത്'; 'ദുബൈ ചോക്ലേറ്റി'ൽ റെനീഷയുടെ ചേട്ടൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..